ന്യൂനമർദ്ദം അതിതീവ്രമായി :കടുത്ത ജാഗ്രത നിർദേശം
അറബിക്കടലിലെ ന്യൂനമര്‍ദം തീവ്രമായതിനെ തുടർന്ന്, കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതീവ ജാഗ്രതാ നിർദ്ദേശം തീരദേശ മേഖലകളിൽ തുടരുകയാണ്.മൽസ്യ ബന്ധനത്തിനു കനത്ത നിരോധനം ഏര്‍പ്പെടുത്തി. ശക്തമായ കാറ്റും മഴയും തിരുവനന്തപുരത്ത് ഇപ്പോഴും തുടരുകയാണ് . തൈക്കാട് സർക്കാർ ആശുപത്രിയിൽ പാര്‍ക്കിങ് സ്ഥലത്ത് മരച്ചില്ല വീണ് വാഹനം ഭാഗികമായി തകര്‍ന്നു. പേരൂര്‍ക്കടയില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണു