ലോക്ക് ഡൗൺ നീളുകയാണെങ്കിലും കർശന നടപടികൾക്ക് യാതൊരു കുറവും വരുത്തുന്നില്ല നമ്മുടെ സർക്കാരും, അധികാരികളും. ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് പോലീസ് കൈക്കൊണ്ടിരിക്കുന്നത്.

 

  എന്നാല്‍ പോലും ഓരോ ദിവസങ്ങളും രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ക്ക് യാതൊരു കുറവുമില്ല. നിയമം ലംഘിക്കുന്നവരുടെ എണ്ണം കൂടുകയാണ്. തിരുവത്ര സ്വലാത്ത് നഗര്‍ ജുമാമസ്ജിദ് കമ്മിറ്റിക്കാര്‍ക്ക് എതിരെയാണ് നടപടി.

 

   കോഴിക്കോട് ഫറൂഖ് നല്ലൂര്‍ പാണ്ടിപ്പാടം മസ്ജിദില്‍ ജുമാ നിസ്‌കാരത്തില്‍ പങ്കെടുത്ത 14 പേര്‍ക്കെതിരെ കേസെടുത്തു. ഒമ്പത് പേരെ അറസ്റ്റു ചെയ്തു. കൊവിഡ് 19 വ്യാപനം തടയാന്‍ പള്ളികളില്‍ കൂട്ട പ്രാര്‍ഥന നടത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ലംഘനം.

 

  സംസ്ഥാനത്ത് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിലക്ക് ലംഘിച്ച് വിവിധയിടങ്ങളില്‍ നടത്തിയ പ്രാര്‍ഥനകളില്‍ വ്യാപകമായ അറസ്റ്റ്.

 

   തിരുവനന്തപുരത്ത് ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടെ 11 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. തൃശൂര്‍ ചാവക്കാട് തിരുവത്രയില്‍ അഞ്ച് പേര്‍ അറസ്റ്റിലായി.

 

  സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ വെള്ളിയാഴ്ച 1991 പേര്‍ക്കെതിരെ കേസെടുത്തു. 1949 പേരെ അറസ്റ്റു ചെയ്തു. 1477 വാഹനങ്ങളും പിടിച്ചെടുത്തു.

 

  ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെയാണ്, തിരുവനന്തപുരം സിറ്റി ( 152, 130, 129), തിരുവനന്തപുരം റൂറല്‍ (98, (104, 74), കൊല്ലം സിറ്റി 197, 211, 163), കൊല്ലം റൂറല്‍ 169, 170, 130), പത്തനംതിട്ട 269, 280, 228), കോട്ടയം 102, 127, 44 വാഹനങ്ങള്‍), ആലപ്പുഴ 135, 139, 84), ഇടുക്കി 92, 52, 22), എറണാകുളം സിറ്റി 70, 74, 62), എറണാകുളം റൂറല്‍ 92, 27, 61), തൃശൂര്‍ സിറ്റി 78, 91, 65), തൃശൂര്‍ റൂറല്‍ 108, 130, 85), പാലക്കാട് 63, 70, 54), മലപ്പുറം 127, 131, 79), കോഴിക്കോട് സിറ്റി 88, 88, 88), കോഴിക്കോട് റൂറല്‍ 9, 13, 7), വയനാട് 64, 27, 52), കണ്ണൂര്‍ 67, 73, 41), കാസര്‍ഗോഡ് 11, 12, 9).

 

  നിരോധനാജ്ഞ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ഡോക്ടറെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. തിരൂര്‍ ജില്ലാ ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോക്ടര്‍ അലി അഷ്‌റഫിനെതിരെയാണ് നടപടി.

 

  മാര്‍ച്ച് 26 ന് തിരൂര്‍ നടുവിലങ്ങാടി പള്ളിയില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഇയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 26ാം തീയതി വൈകുന്നേരം 4 മണിയ്ക്ക് ആണ് ഇയാള്‍ 19 പേരെ കൂട്ടി പള്ളിയില്‍ എത്തി നമസ്‌കാരം നിര്‍വ്വഹിച്ചത്. 

 

 

Find out more: