വിവാഹ ചിത്രങ്ങള്‍ റോഷൻ തന്‍റെ ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്. എൽഎൽബി ബിരുദധാരിയായ ഫർസാന മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ബന്ധുവുമാണ്. ദൃശ്യം സിനിമയിലെ വരുൺ പ്രഭാകര്‍ ആയി ശ്രദ്ധ നേടി. ഇന്നാണ് ആ കല്യാണം, റെഡ് വൈൻ തുടങ്ങി നിരവധി സിനിമകളിൽ റോഷൻ അഭിനയിച്ചിട്ടുണ്ട്. നടൻ കലന്തൻ ബഷീറിന്‍റെ മകനാണ് റോഷൻ. പ്ലസ് ടു എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.
ബാങ്കിങ് അവേഴ്സ്, ടൂറിസ്റ്റ് ഹോം, എന്നീ മലയാളം സിനിമകളിലും ദൃശ്യം തെലുങ്ക്, തമിഴ് പതിപ്പുകളിലും കൊളമ്പസ് എന്ന തെലുങ്ക് ചിത്രത്തിലും കുഭേര രാശി, മൂന്ത്ര് രസിഗർഗൾ വിജയ്‍യുടെ ഭൈരവ എന്നീ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും റോഷൻ അഭിനയിച്ചിട്ടുണ്ട്. പായൽ രജ്പുത്ത് നായികയാകുന്ന 5ഡബ്ലു എന്ന സിനിമയിലാണ് റോഷൻ ഈ വര്‍ഷം അഭിനയിക്കുന്നത്.
അടുത്തിടെ റോഷൻ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ കണ്ട് ഇന്ത്യയുടെ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ രൂപസാദൃശ്യം ഉണ്ടെന്നു കുറിച്ചുകൊണ്ട് ആരാധകർ എത്തിയിരുന്നു. ഇൻസ്റ്റയിൽ നിരവധി ഫാൻ ഫോളോയിംഗ് ഉള്ള താരം കൂടിയാണ് റോഷൻ. ഒന്നേകാൽ ലക്ഷത്തോളം ഫോളോവേഴ്സാണ് താരത്തിനുള്ളത്. മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് റോഷൻ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ പ്രതിനായക കഥാപാത്രമായെത്തിയത് റോഷനായിരുന്നു.
പ്ലസ്ടു എന്ന ചിത്രത്തിലൂടെയാണ് റോഷൻ ബഷീർ സിനിമയിലെത്തുന്നത്. പിന്നീട് ബാങ്കിങ് അവേഴ്സ്, റെഡ് വൈൻ, ഇന്നാണ് ആ കല്യാണം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. ദൃശ്യമാണ് റോഷന്റെ കരിയറിൽ ബ്രേക്കാകുന്നത്. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിൽ വെങ്കിടേഷിനൊപ്പവും തമിഴിൽ കമൽ ഹാസനൊപ്പവും റോഷൻ വേഷമിട്ടു.