
കറ്റാർ വാഴ തേച്ചാൽ ദിവസങ്ങൾക്കുള്ളിൽ മുഖം തിളങ്ങുന്നത് കാണാം. അതായത് ഒരൽപം സൗന്ദര്യ സംരക്ഷണത്തിലേക്ക് കടക്കാം. ചിലപ്പോൾ ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം മൂലം പലതരം പാർശ്വഫലങ്ങളും അനുഭവിക്കേണ്ടതായും വരും. പലപ്പോഴും സൗന്ദര്യം സംരക്ഷിക്കാൻ സഹായിക്കുന്ന നിലവാരമുള്ള പ്രൊഡക്ടുകൾ വാങ്ങണമെങ്കിൽ നല്ല വില കൊടുക്കുകയും വേണം.ഇന്നത്തെ തിരക്കിട്ട ജീവിത സാഹചര്യങ്ങളിൽ സ്വന്തം സൗന്ദര്യം സംരക്ഷിക്കാൻ പലർക്കും വേണ്ടത്ര സമയം കിട്ടാറില്ല.
അതുകൊണ്ട് തന്നെ വിപണിയിൽ എളുപ്പത്തിൽ കിട്ടുന്ന ക്രീമുകളും മറ്റ് ലേപങ്ങളും വാങ്ങി ഉപയോഗിക്കുകയാണ് നമ്മളിൽ ഭൂരിഭാഗം പേരും. മുഖസൗന്ദര്യത്തിനുള്ള വിവിധ ലേപനങ്ങൾ, ചർമ്മ സൗന്ദര്യം കൂട്ടാനുള്ള സ്കിൻ ടോണർ, സൺസ്‌ക്രീൻ ലോഷനുകൾ, മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തുടങ്ങിയവയിലെല്ലാം കറ്റാര്‍വാഴയുടെ കുഴമ്പ് ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ കറ്റാർവാഴ വൻ വ്യാവസായിക വിപണനത്തിനാണ് വഴി തുറന്നിട്ടിരിക്കുന്നത്.
മുഖസൗന്ദര്യത്തിനുള്ള വിവിധ ലേപനങ്ങൾ, ചർമ്മ സൗന്ദര്യം കൂട്ടാനുള്ള സ്കിൻ ടോണർ, സൺസ്‌ക്രീൻ ലോഷനുകൾ, മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തുടങ്ങിയവയിലെല്ലാം കറ്റാര്‍വാഴയുടെ കുഴമ്പ് ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ കറ്റാർവാഴ വൻ വ്യാവസായിക വിപണനത്തിനാണ് വഴി തുറന്നിട്ടിരിക്കുന്നത്. അതുകൊണ്ട് സൗന്ദര്യ സംരക്ഷണത്തിനായി പ്രകൃതിയിലേക്ക് തിരിയാം.
സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന സസ്യമാണ് കറ്റാർവാഴ (aloe vera). മാത്രമല്ല, ലോകമെമ്പാടും കറ്റാർ വാഴയ്ക്ക് പ്രിയമേറുകയാണ്. പല സൗന്ദര്യ സംരക്ഷക വസ്തുക്കളുടെയും പ്രധാന ഭാഗമാണ് കറ്റാർവാഴ.മുഖ സൗന്ദര്യവും മുടിയുടെ അഴകും സംരക്ഷിക്കാൻ പ്രകൃതി നൽകിയ വരദാനമാണ് കറ്റാർവാഴ.
കറ്റാർവാഴ ഉപയോഗിച്ചുള്ള ചില സൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങൾ നോക്കാം.കറ്റാർവാഴ നീരും പനിനീരും: മുഖത്തിന് നല്ല നിറം നൽകാൻ കറ്റാർവാഴയുടെ നീര് അല്പം പനിനീരിൽ ചേർത്ത് പുരട്ടാം. കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങളിൽ തേക്കുന്നത് ഒഴിവാക്കി മുഖത്തും കഴുത്തിലും ഈ മിശ്രിതം തേക്കാം.
20 മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്‌താൽ മികച്ച ഫലം ലഭിക്കും.കറ്റാർവാഴയുടെ നീര്: മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ കറ്റാർവാഴയുടെ നീരുപയോഗിക്കുന്നത് സർവ്വസാധാരണമായിക്കഴിഞ്ഞു. കറ്റാർവാഴയിൽ നിന്ന് ശേഖരിച്ച നീര് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. തുടർന്ന് ഒന്നോ രണ്ടോ മിനിട്ട് നന്നായി മസ്സാജ് ചെയ്യാം. മുപ്പത് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖവും കഴുത്തും കഴുകി വൃത്തിയാക്കാം.