മുഖത്ത് തൈര് പുരട്ടാം ഇങ്ങനെ. അതെ ഇങ്ങനെ പുരട്ടുന്നതുകൊണ്ടു നിരവധിയാണ് ഗുണങ്ങൾ. നാം ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് തൈര്. പ്രോട്ടീന്‍ സമ്പുഷ്ടമായ തൈരും മോരുമെല്ലാം പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നവയാണ്. ഇത് സൗന്ദര്യ, മുടി സംരക്ഷണത്തിനും ഒരു പോലെ ഗുണകരമാണ്. വലിയ ബുദ്ധിമുട്ടില്ലാത്ത സൗന്ദര്യ സംരക്ഷണ വഴിയാണ് തൈരു കൊണ്ടു്ള്ളത്. തൈരു കൊണ്ടു തയ്യാറാക്കാവുന്ന ചില ഫേസ് പായ്ക്കുകള്‍ ചര്‍മത്തിന് നിറം നല്‍കും, ചുളിവുകള്‍ നീക്കും, ഇറുക്കം നല്‍കും.

 

 

 

  ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കണമെന്നതാണ് എല്ലാവരുടേയും ആഗ്രഹം. പ്രായമാകുന്നതിന് അനുസരിച്ച് മുഖത്തെ ചര്‍മങ്ങള്‍ അയയും, പാടുകളും കറുത്ത കുത്തുകളുമെല്ലാം വരും, മുഖത്തു ചുളിവുകള്‍ വീഴും. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനായി കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നതിനേക്കാള്‍ പ്രകൃതിദത്ത വഴികളാണ് ഗുണം നല്‍കുക. യാതൊരു പാര്‍ശ്വ ഫലവുമില്ലാത്ത ചില പ്രത്യേക അടുക്കള ചേരുവകള്‍ ഇതിനായി ഉപയോഗിയ്ക്കാം. ഇതിനായി സഹായിക്കുന്ന അടുക്കള ചേരുവകള്‍ ധാരാളമുണ്ട്. ഇതിലൊന്നാണ് തൈര്.

 

 

 

  ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഇത് ഒരു പോലെ ഉപയോഗിയ്ക്കാം. ഇത് മുഖത്തിന് നല്ലൊരു മോയിസ്ചറൈസര്‍ ഗുണം നല്‍കുന്ന ഒന്നാണ്.ഇത് ചുളിവുകള്‍ ഒഴിവാക്കുന്നു. ചര്‍മത്തിലെ സുഷിരങ്ങള്‍ ചെറുതാക്കാനും മൃതകോശങ്ങള്‍ കളയാനും അല്‍പം തൈര് പുരട്ടി നോക്കൂ.തൈരിലെ ലാക്ടിക് ആസിഡാണ് ചുളിവുകള്‍ വീഴുന്നതു തടഞ്ഞ് ചര്‍മത്തിനു ചെറുപ്പം നല്‍കുന്നത്. ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കുവാനും ഇതു സഹായിക്കുന്നു.

 

 

 

  തൈര് മുഖത്തിന് ചെറുപ്പം നല്‍കാന്‍ ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ബി5, ബി2, ബി12 എന്നിവ ഫ്രീ റാഡിക്കലുകളില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കാന്‍ സഹായിക്കുന്നു. ഇത് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈര്‍പ്പക്കുറവ്, വരണ്ട മുഖം ചുളിവു വീഴാനും മുഖത്തിനു പ്രായം തോന്നിപ്പിയ്ക്കുവാനും കാരണമാകുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് തൈര്. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള തൈര് ചര്‍മം വരണ്ടുപോകാതെ ചര്‍മത്തിന്റെ ഫ്രഷ്‌നസ് നില നിര്‍ത്തുകയും സംരക്ഷിയ്ക്കുന്നു.

 

 

 

  തൈരിന് മൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യും.ചര്‍മം മിനുസവും തിളക്കവുമുള്ളതാകാന്‍ സഹായിക്കും.തൈരില്‍ അടങ്ങിയിരിയ്ക്കുന്ന സിങ്ക് കോശ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. സെബം ഉല്‍പാദനത്തെ നിയന്ത്രിയ്ക്കുന്നതുവഴി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും. തൈര് എടുക്കുമ്പോള്‍ അല്‍പം പുളിയുള്ളതു നോക്കി എടുക്കുക. ഇതാണ് കൂടുതല്‍ നല്ലത്. ഇതിന് ബ്ലീച്ചിംഗ് ഇഫക്ട് കൂടിയിരിയ്ക്കും.

 

 

 

  ഇത്തരം വസ്തുക്കള്‍ ഒന്നും ചേര്‍ക്കാതെ തന്നെ മുഖത്തു ദിവസവും അല്‍പം തൈരു പുരട്ടുന്നത് ഏറെ സൗന്ദര്യ ഗുണങ്ങള്‍ നല്‍കും. നിറവും ചുളിവില്ലാത്ത ചര്‍മവുമെല്ലാം ഫലമായി ലഭിയ്ക്കും.കറ്റാര്‍ വാഴ ജെല്ലും തൈരും കലര്‍ത്തിയ മിശ്രിതവും മുഖത്തെ ചുളിവുകള്‍ നീക്കി പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് മുഖത്തിന് ഇലാസ്റ്റിസിറ്റി നല്‍കും. വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ് കറ്റാര്‍വാഴ. മുഖത്തിന് ഈര്‍പ്പം നല്‍കുന്ന ഇത് മുഖചര്‍മത്തിന് മൃദുത്വവും തിളക്കവും നല്‍കും. മുഖത്തെ പാടുകള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

 

 

 

   2 ടേബിൾസ്പൂൺ തൈര് ഒരു ടേബിൾ സ്പൂൺ തേനിൽ കലർത്തുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 20 മിനിറ്റ് നേരം വയ്ക്കുക. ഈ മിശ്രിതം പിന്നീട് തണുത്ത വെള്ളത്തിൽ കഴുകി കളയുക.ഇതും മുഖത്തിന് ചെറുപ്പം നല്‍കുന്ന തൈരു കൂട്ടാണ്. മുഖത്തിന് നിറവും ഈ കൂട്ടുകളിലൂടെ ലഭിയ്ക്കും.ഒരു ടേബിൾ സ്പൂൺ കടല മാവ് അല്ലെങ്കിൽ ബേസൻ 2 ടേബിൾസ്പൂൺ തൈരിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക. മിനുസമാർന്നതും സ്ഥിരതയാർന്നതുമായ മിശ്രിതം ലഭിക്കുന്നതുവരെ തൈരും കടലപ്പൊടിയും സംയോജിപ്പിച്ച്, ശേഷം ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഉണങ്ങിയതിനുശേഷം കഴുകിക്കളയുക.

 

 

 

  നാരങ്ങ നീരും തൈരും യോജിപ്പിക്കണം. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി, ഉണങ്ങിയ ശേഷം കഴുകി കളയുക.ഇതില്‍ അല്‍പം തേന്‍ കൂടി ചേര്‍ക്കുന്നതു നല്ലതാണ്. മുഖത്തിന് നിറം നല്‍കുന്ന, ചുളിവുകള്‍ നീക്കുന്ന, കറുത്ത പാടുകള്‍ നീക്കുന്ന ഫേസ് പായ്ക്കാണിത്. ഈ ഫെയ്‌സ് പായ്ക്ക് സാധാരണ ചർമ്മം മുതൽ എണ്ണമയമുള്ള ചർമ്മ തരങ്ങൾക്ക് വരെ അനുയോജ്യമാണ്. നാരങ്ങാനീര് ഒരു ടീസ്പൂണ്‍ തൈരില്‍ ഒന്നോ രണ്ടോ തുള്ളി മാത്രം മതിയാകും. കൂടുതല്‍ ഇതു ചേര്‍ക്കുന്നത് നല്ലതല്ല.   

 

Find out more: