
അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള സവാളയുടെ കഴിവ് പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒന്നുമാണ്. കടുത്ത ആസ്ത്മ, അലര്‍ജി, ബ്രോങ്കൈറ്റിസ്, ജലദോഷം, ജലദോഷവുമായി ബന്ധപ്പെട്ട ചുമ എന്നീ രോഗങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരം കൂടിയാണ് സവാള. സള്‍ഫറിനു പുറമെ ഇതില്‍ ക്വര്‍സെറ്റിനിന്‍ എന്നൊരു ഘടകവുമുണ്ട്.
നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്നവയാണ് ഇവയെല്ലാം തന്നെ. സവാള പല തരത്തില്‍ ഉപയോഗിച്ചാല്‍ പല തരം ഗുണങ്ങളാണ് ലഭിയ്ക്കുക. കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് സവാള. പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണു കോള്‍ഡും അലര്‍ജിയുമെല്ലാം തന്നെ. ഇതിനുള്ള ഒരു പരിഹാരമാണ് സവാള തൊലി കളഞ്ഞ് വട്ടത്തില്‍ മുറിച്ച് പുറംകയ്യില്‍ ഉരസുന്നത്.
ചര്‍മത്തിലൂടെ ഇതിന്റെ നീരു ശരീരത്തില്‍ കടന്ന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പായി ഒരു കഷ്ണം സവാള അടുത്തു മുറിച്ചു വയ്ക്കുന്നതും കോള്‍ഡും ഇതു പോലെയുള്ള പ്രശ്‌നങ്ങളും അകറ്റാന്‍ ഏറെ നല്ലതാണ്. വായു ശുദ്ധീകരിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. കാലിനടിയില്‍ സവാള വയ്ക്കുമ്പോള്‍ ബെഡ്‌റൂമില്‍ നമുക്കു ചുറ്റുമുള്ള വായു ശുദ്ധീകരിയ്ക്കപ്പെടുന്നു. ഇത് നല്ല ഉറക്കത്തിനും ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്.
അടുക്കളയിലെ പല ചേരുവകളും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ്. നാം പച്ചക്കറികള്‍ എന്ന വിഭാഗത്തില്‍ പെടുത്തുന്ന പലതിനും ഈ പ്രയോജനങ്ങളുമുണ്ട്. സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ആര്‍ത്തവ സമയത്ത് വയറു വേദനയും ശരീര വേദനയുമെല്ലാം സാധാരണയാണ്.
ആര്‍ത്തവത്തിനു മുന്‍പായി അല്‍പം പച്ച സവാള കഴിയ്ക്കുന്നത് ഇത്തരത്തിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ശരീരത്തില്‍ മുള്ളോ നാരുകളോ കുത്തിക്കയറിയാല്‍ ഇത് പുറത്തേയ്‌ക്കെടുക്കാനുളള ഒരു വഴി കൂടിയാണ് സവാള. സവാള അരിഞ്ഞ് ഈ കഷ്ണം വച്ച് അതിനു മുകളില് ടേപ്പ ഒട്ടിയ്ക്കുക. ഒരു മണിക്കൂര് കഴിഞ്ഞു ടേപ്പ് ഇളക്കിയെടുത്താന് മുള്ളും പുറത്തേയ്ക്കു പോരും.
സവാള പല രീതിയിലും ചികിത്സയ്ക്കായി ഉപയോഗിയ്ക്കാം. ഇതിലൊന്നാണ് സവാള വട്ടത്തില്‍ മുറിച്ച് കാലിനടിയില്‍, അതായത് പാദത്തിനടിയില്‍ വച്ചു സോക്‌സിട്ടു കിടുന്നുറങ്ങുന്ന രീതി. ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് ഉള്ളം കാലുമായി ബന്ധമുണ്ട്. ചൈനീസ് വൈദ്യശാസ്ത്രം ഉള്ളംകാലിന് നൽകിയിരിക്കുന്ന വിശേഷണം ധ്രുവരേഖ എന്നാണ്.നിരവധി ധ്രുവരേഖകൾ ഉള്ളം കാലിലേക്ക് ശരീരത്തിലെ ഞരമ്പുകളിലൂടെ എത്തുന്നു.സവാള കാലിനടിയില്‍ വച്ചുറങ്ങുന്നത് കോള്‍ഡ്, പനി എന്നിവയില്‍ നിന്നും രക്ഷ നേടാനുള്ള നല്ലൊരു വഴിയാണ് .
ഇതില്‍ വൈറ്റമിന്‍ സിയും ധാരാളമുണ്ട്. ഇതും ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്നു.സവാള അരിഞ്ഞ് ഇതിന്റെ ഗന്ധം ശ്വസിയ്ക്കുന്നത് മൂക്കടപ്പിനുള്ള നല്ലൊരു പരിഹാരമാണ്. സവാളയുടെ തൊലി വെള്ളത്തിലിട്ടു തിളപ്പിച്ച് കവിള്‍ കൊള്ളുക. ഇത് തൊണ്ടയിലെ അണുബാധ കുറയ്ക്കാന്‍ സഹായിക്കും. ഇതിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇതിലെ ക്വര്‍സെററിനിന്‍ എന്ന ഘടകമാണ് ഈ പ്രയോജനം നല്‍കുന്നത്.
ചര്‍മ പ്രശ്‌നങ്ങള്‍ക്കും മുടിയുടെ പ്രശ്‌നങ്ങള്‍ക്കുമെല്ലാം നല്ലൊരു മരുന്നു കൂടിയാണ് സവാള. ഇതിന്റെ നീര് മുടി വളരാനും മുടി കറുക്കാനുമെല്ലാം ഏറെ നല്ലതാണ്. സവാള നീരില്‍ അല്‍പം മഞ്ഞള്‍ ചാലിച്ച് പുരട്ടുന്നത് മുഖത്തെ പിഗ്മെന്റേഷനുള്ള നല്ലൊരു പരിഹാരം കൂടിയാണ്.
Powered by Froala Editor