
ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് സ്‌കൈവാക്കാണ് സിക്കിം സ്‌കൈവാക്ക്. ചെന്റെസിഗ് പ്രതിമയുടെയും അതിലേക്ക് നയിക്കുന്ന പടികളുടെയും മനോഹരമായ കാഴ്ച നൽകുന്നതിന് വേണ്ടിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഓരോ വശത്തും സ്വർണ്ണ ചക്രങ്ങൾ കാണാനുമാകും.സമീപത്ത് കൂടി ഒഴുകുന്ന തീസ്ത, റങ്കിത് നദി എന്നിവയുടെ മനോഹര കാഴ്ച്ചകളും ഗ്ലാസ് ബ്രിഡ്ജിൽ എത്തുന്നതോടെ കാണാൻ സാധിക്കും. പെല്ലിങ്ങിൽ നിന്ന് 2.5 കിലോമീറ്റർ മാറിയാണ് ഈ അത്ഭുത പാലം സ്ഥിതി ചെയ്യുന്നത്. രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവേശന സമയം. ഒരാൾക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. അതുപോലെ തന്നെ ഇന്ത്യയിൽ തന്നെ ആദ്യമായി സഞ്ചാരികൾക്കായി ഗ്ലാസ് ബ്രിഡ്ജ് അനുഭവം ആദ്യമാണ്.
മേപ്പടിയിൽ നിന്നും വെറും 13 കിലോമീറ്റർ അകലെ 900കണ്ടിയിൽ കഴിഞ്ഞ ദിവസം മുതൽ വളരെ മനോഹരവും,ആശ്ചര്യപ്പെടുത്തുന്നതുമായ ഒരു കണ്ണാടിപ്പാലം സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുന്നു. ഗ്ലാസ് ബ്രിഡ്ജ് കാണാൻ ഇനി ചൈനയിൽ പോവണ്ട വയനാട്ടിൽ പോയാൽ മതിയാകും. ചൈനയിൽ ടൂറിസത്തിനു ലോക ജനപ്രീതി നേടിക്കൊടുത്ത ഗ്ലാസ് ബ്രിഡ്‌ജിൻ്റെ ചെറിയ ഒരു പതിപ്പ് വയനാട് ഒരുക്കിയിരിക്കുന്നു. 900 കണ്ടി സിനിമയായതോടെയാണ് ഇങ്ങനൊരു സ്ഥലം ആളുകൾ ചികയാൻ തുടങ്ങിയത്.
സ്വന്തം റിസ്കിൽ മാത്രം ചുറ്റിക്കാണാൻ കഴിയുന്ന ഇടമാണ് 900 കണ്ടി. മേപ്പടിയിൽ നിന്നും സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി 10km പോയാൽ 900 ത്തിലേക്കുള്ള വഴിയെത്തും. കാടിന്റെ ഉള്ളിലേക്ക് പോയാൽ ആരും കാണാതെകിടക്കുന്ന ഒരു വെള്ളച്ചാട്ടം ഉണ്ട്. അവിടെക്ക് പ്രവേശിക്കാതിരിക്കുന്നതാണ് നല്ലത്. ധാരാളം വന്യമൃഗങ്ങൾ ഇവിടെയുണ്ട്. രാത്രിയായാൽ ആനയും മറ്റു മൃഗങ്ങളുമൊക്കെ സ്വതന്ത്രരായി വിഹരിക്കുന്ന ഒരു ഇടം കൂടിയാണ് ഇവിടം.