ലാന്റ്, ലേബര്‍, ക്യാപിറ്റല്‍, ഒര്‍ഗനൈസേഷന്‍. സംരംഭകത്വത്തിന്റെ അടിസ്ഥാന മന്ത്രങ്ങളാണിവ.  ഒരു പുതിയ സംരംഭം ആരംഭിക്കാന്‍ ഈ നാലുഘടകങ്ങളും സാമ്പത്തിക ശാസ്ത്രമനുസരിച്ച് അനിവാര്യമാണ്.  ഇതില്‍ നിന്നുകൊണ്ടുതന്നെയാണ് സംരംഭകത്വം വിജയിക്കുന്നതും പരാജയപ്പെടുന്നതും.  ഇനി ഒരു സഞ്ചാരിയുടെ കഥ.  തെക്കന്‍ ജര്‍മ്മനിയിലെ ഒരു കുഗ്രാമത്തില്‍ 1861 ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.  സാങ്കേതിക വിദ്യാഭ്യാസം കുട്ടിക്ക് കൊടുക്കുക എന്നതായിരുന്നു മാതാപിതാക്കളുടേയും ആഗ്രഹം.  അതുകൊണ്ടു തന്നെ പഠിപ്പില്‍ സാങ്കേതിവിദ്യാപഠനരംഗത്ത് മിടുക്കനായി ആ യുവാവ് വളര്‍ന്നു.  താന്‍ ആര്‍ജ്ജിച്ച അറിവുകളെ എങ്ങനെ പ്രായോഗിക തലത്തില്‍ എത്തിക്കണമെന്നായിരുന്നു അയാളുടെ പിന്നത്തെ ചിന്ത.  ഏതൊരു സംരംഭകനും ചിന്തിക്കുന്നതുപോലെ ലാന്റ്, ലേബര്‍, ക്യാപിറ്റല്‍, ഒര്‍ഗനൈസേഷന്‍ എന്ന അടിസ്ഥാന തത്വങ്ങളുടെ പരിമിതിയില്‍ നില്‍ക്കുവാന്‍ ആ യുവാവ് തയ്യാറായില്ല.  ആ കാലഘട്ടത്തില്‍ ആരും ചെയ്യാത്ത മറ്റൊന്നുകൂടി അദ്ദേഹം കൂട്ടിചേര്‍ത്തു.  യാത്രകള്‍.  ലോകമെമ്പാടും യാത്രകള്‍ചെയ്തു.  ജനങ്ങള്‍, കാലാവസ്ഥ, പ്രകൃതി, സംസ്‌കാരം, സാമ്പത്തികം, സാങ്കതിക വിദ്യ എന്തിനേറെ താന്‍ സഞ്ചരിച്ച കപ്പലിനെക്കുറിച്ചുവരെ നിരീക്ഷണം നടത്തി.  മടങ്ങിവന്ന് ജര്‍മ്മനിയില്‍ വ്യവസായം ആരംഭിച്ചു.  ഓരോ ദിവസവും അഭിവൃദ്ധി.  പിന്നീട് വ്യവസായരംഗത്തെ അതികായനായിമാറി ആ യുവാവ്.  വിജയത്തിന്റെ മന്ത്രം ഒന്നുമാത്രമായിരുന്നു.  യാത്രയില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വം.  ജര്‍മ്മന്‍ വ്യവസായ രംഗത്ത് ആദ്യമായി തന്റെ തൊഴിലാളികളുടെ പ്രവര്‍ത്തനസമയം 8 മണിക്കൂറായി ചുരുക്കി ലോകത്തിനു തന്നെ മാതൃകയായി അദ്ദേഹം.  ജീവനക്കാരുടെ സന്തോഷം ഉത്പാദനക്ഷമത വര്‍ദ്ധിപ്പിച്ചു.  അതിനെല്ലാം കാരണമായത് ആ യുവാവ് നടത്തിയ യാത്രകളായിരുന്നു.  മനുഷ്യന്റെ മനസ്സറിഞ്ഞ ആ വ്യവസായിയുടെ പേര് ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും ഉണ്ട്.  ബോഷ് എന്ന ബ്രാന്റിന്റെ ശില്പി റോബര്‍ട്ട് ബോഷ് !   നല്ലൊരു നേതാവ് തന്നെകുറിച്ച് ചിന്തിക്കുമ്പോള്‍ തന്റെ അനുയായികളെയാണ് പരിഗണിക്കേണ്ടത്.  അവരുടെ ഉയര്‍ച്ചകൊണ്ടുമാത്രമേ 'നേതാവ് ' സൃഷ്ടിക്കപ്പെടുകയുള്ളൂ.  കൂടെ കൂട്ടുക മറ്റുള്ളവരേയും -

Find out more: