
കോക്കനട്ട് ചോക്ലേറ്റ് സ്പ്രെഡ്, വിനീഗർ, കോക്കനട്ട് ബാർ, ഐസ്ക്രിം തുടങ്ങി 32 ഉത്പന്നങ്ങൾ ആണ് ഇപ്പോൾ ബ്രാൻഡ് വിപണിയിൽ എത്തിയ്ക്കുന്നത്.2005-ൽ ആദ്യമായി ലണ്ടനിൽ കരിക്കിൻ വെള്ളം വിൽക്കുമ്പോൾ ഇതു തുടങ്ങിയ ആദ്യ വ്യക്തിയായിരുന്നു ജേക്കബ് എന്ന് ഓർക്കണം . ബ്രിട്ടനിൽ ഉപരിപഠനത്തിന് ശേഷം ജോലി ചെയ്തു വരികയായിരുന്നു. പിന്നീടാണ് നാളികേര മൂല്യവർധിത ഉത്പന്നങ്ങളുടെ ബിസിനസ് ആരംഭിയ്ക്കുന്നത്. ജേക്കബ് തുണ്ടിൽ. ലണ്ടനിൽ ആണ് അദ്ദേഹത്തിൻെറ ബിസിനസിൻെറ തുടക്കം. നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ കോക്കോഫിന എന്ന ബ്രാൻഡിൽ ആണ് ഇദ്ദേഹം വിപണിയിൽ എത്തിയ്ക്കുന്നത്. കരിക്കിൻ വെള്ളം പാക്കു ചെയ്ത് വിപണിയിൽ എത്തിയ്ക്കുന്നതിൻെറ സാധ്യതകളിൽ നിന്നാണ് തുടക്കം.
28 രാജ്യങ്ങളിൽ ആണ് ജേക്കബിന് ബിസിനസ് ഉള്ളത്. കോക്കനട്ട് ചിപ്‍സ് ഉൾപ്പെടെയുള്ള നിരവധി ഉത്പന്നങ്ങൾ വിപണിയിൽ എത്തുന്നുണ്ട്. എങ്കിലും ഏറ്റവും അധികം വിറ്റുപോകുന്നത് പാക്ക് ചെയ്ത് വിപണനം ചെയ്യുന്ന കരിക്കിൻ വെള്ളം തന്നെ. ബ്രിട്ടനിൽ മാത്രം 3,000ത്തോളം ഔട്ട്‍ലെറ്റുകളിൽ ഈ മലയാളിയുടെ ഉത്പന്നങ്ങൾ എത്തുന്നു. നാളികേരത്തിൽ നിന്ന് 32-ഓളം മൂല്യവർദ്ധിത ഉത്പന്നങ്ങൾ.. 28 രാജ്യങ്ങളിൽ സാന്നിധ്യം. മലയാളിയായ ജേക്കബ് തുണ്ടിലിൻെറ കഥ സംരംഭകത്വം ഇഷ്ടപ്പെടന്ന ആർക്കും ഒരു പ്രചോദനമാണ്.