
2020 ഓഗസ്റ്റിൽ സിറ്റിഗ്രൂപ്പ് റെവ്ലോണിന് വായ്പ നൽകുന്ന കൺസോർഷ്യത്തിലെ കമ്പനികൾക്ക് 500 ദശലക്ഷം യുഎസ് ഡോളർ അയച്ചിരുന്നു. അതേസമയം റെവ്‍ലോണുമായി ബന്ധപ്പെട്ട കേസിൽ, അക്കൗണ്ടിലേക്ക് ശരിയായി വന്ന തുകയാണിതെന്ന് കക്ഷികൾ വിശ്വസിക്കാൻ കാരണങ്ങളുണ്ടെന്നും ഇത് പ്രകാരം തുക ഉപയോഗിച്ചുവെന്നുമാണ് മാൻഹട്ടനിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി ജെസ്സി എം ഫർമാൻ വിധിച്ചിരിയ്ക്കുന്നത്. റെവ്ലോണിൻെറ ലോൺ തുക പലിശയും ചേർത്ത് ക്രെഡിറ്റ് ആയതാണ് എന്ന് ചില കമ്പനികൾ വിചാരിച്ചതിനാൽ ആണിത്. തെറ്റായ ബാങ്കിങ് ഇടപാടുകൾ മൂലം പണം ലഭിയ്ക്കുന്നവർ അത് മടക്കി നൽകേണ്ടതുണ്ട്. കൂടാതെ റെവ്‌ലോണിന് കടം നൽകിയ ചില കമ്പനികൾ അധികമായി ലഭിച്ച തുക സിറ്റി ബാങ്കിന് തിരികെ നൽകി.
എന്നാൽ പത്ത് കമ്പനികൾ പണം തിരികെ നൽകിയില്ല. തങ്ങളിൽ നിന്ന് വായ്പയായി സ്വീകരിച്ച തുക സിറ്റി ബാങ്കിൽ നിന്ന് മുതലും പലിശയും ചേർന്ന് ക്രെഡിറ്റ് ആയി എന്ന് വിശ്വസിച്ചതിനാൽ ആണിതത്രെ. ഇപ്പോൾ ബാങ്കിങ് രംഗത്തെ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നു നേരിട്ടാണ് സിറ്റി ബാങ്കിന് ഇത് സംഭവിച്ചിരിക്കുന്നത്. അതേസമയം കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് തൊഴിൽ നഷ്ടവും ശമ്പള വെട്ടിക്കുറവും കാരണം ആളുകൾ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിനായി ആളുകൾ കൂടുതലായും വ്യക്തിഗത വായ്പയെയാണ് ആശ്രയിക്കുക. ഇവരെ സഹായിക്കുന്നതിനായി ചില ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കുകയും ചെയ്തിരുന്നു.