
ഉത്പാദനം വർദ്ധിക്കുമ്പോൾ ബാരലിന്റെ വില കുറയും. ഇതോടെ ചില്ലറ ഇന്ധന വിലയും കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.കുറച്ച് ഉത്പാദിപ്പിച്ച് കൂടുതൽ ലാഭമുണ്ടാക്കുകയാണ് ഈ രാജ്യങ്ങൾ ചെയ്യുന്നത്. ഈ പ്രതിസന്ധിക്കിടെ കൊവിഡിന് മുമ്പുള്ളതുപോലെ ഇന്ധനത്തിന്റെ ആവശ്യകത കുത്തനെ ഉയർന്നു. ഇതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിച്ചു. അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം വിലയിലുണ്ടായ വർധന ഉപഭോക്താക്കളെയും ബാധിച്ചു. ശീതകാലം കഴിയുമ്പോഴേക്കും ഇന്ധന വില കുറയും. അതേസമയം വിവിധ നഗരങ്ങളിൽ പെട്രോളിന് 24 പൈസയും ഡീസലിന് 15 പൈസയുമാണ് ഉയർന്നത്.
കേരളത്തിൽ ഇന്ധന വില സർവകാല റെക്കോർഡ് തകർത്ത് മുന്നേറുകയാണ്. ഒരു ലിറ്റർ പെട്രോളിന് ഇന്ന് 93.05 രൂപയാണ് വില. ഡീസലിന് 87.53 രൂപയും. പ്രധാന മെട്രോനഗരങ്ങളായ ഡൽഹി, മുംബൈ എന്നിവിടങ്ങളിലെല്ലാം ഇന്ധന വില റെക്കോർഡിലെത്തി. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 91.17 രൂപയാണ് വില. ഡീസലിന് 81.47 രൂപയാണ് വില. മുംബൈയിൽ പെട്രോൾ വില സെഞ്ച്വറി അടിക്കാൻ ഇനി മൂന്ന് രൂപയോളം മതി. ഒരു ലിറ്റർ പെട്രോളിന് 97.57 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 88.60 രൂപയും.
അന്താരാഷ്ട്ര വിപണിയിൽ ഡിമാൻഡ് വർദ്ധിക്കുന്നതിനാലാണ് വില ഉയരുന്നത്. ശൈത്യകാലത്താണ് കൂടുതലായും വില കൂടുക. സീസൺ അവസാനിക്കുന്നതോടെ ഈ പ്രവണത അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം ശീതകാലം അവസാനിക്കുന്നതിന് മുമ്പായി രാജ്യത്ത് ഇന്ധന വില കുത്തനെ കുറയുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. എണ്ണ കമ്പനികൾ ഇതുവരെ 16 തവണയാണ് പെട്രോൾ, ഡീസൽ വില ഉയർത്തിയത്.
രാജ്യത്ത് ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സർവകാല റെക്കോർഡ് മറികടന്ന് പെട്രോൾ വില നൂറോട് അടുക്കുകയാണ്. കേരളം, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെല്ലാം ഇന്ധന വില റെക്കോർഡിലെത്തി.