
ധാരാളം പേരാണ് ഇത്തരമൊരു കോമ്പിനേഷൻ ട്രൈ ചെയ്യുന്നതിനെ വിമർശിച്ചു പ്രതികരണം അറിയിക്കുന്നത്. രസകരമായ മറ്റൊരു വസ്തുത വിമർശനങ്ങളോടൊപ്പം ഒരു കൂട്ടം ആൾകാർ 'ഈ കോമ്പിനേഷൻ കൊള്ളാമല്ലോ ഒന്ന് ട്രൈ ചെയ്യണം' എന്ന ആഗ്രഹവും പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നുണ്ട്. ഒവൈസ് സിദ്ദിഖി എന്ന് പേരുള്ള ട്വിറ്റെർ ഉപഭോക്തനാവാണ് ഈ വിഭവത്തിന്റെ ചിത്രങ്ങളും വിവരങ്ങളും ട്വിറ്ററിൽ പങ്കുവച്ചത്.
ഓറിയോ ബിസ്ക്കറ്റ് കൊണ്ട് നിർമിച്ച ബജി, ന്യൂട്ടെല്ല ബിരിയാണി, ടൊമാറ്റോ സോസ് ചേർത്ത തണ്ണിമത്തൻ, പാസ്ത ദോശ, പരിപ്പ് ബിരിയാണി, കൊറോണ കാലഘട്ടം സമ്മാനിച്ച വെറൈറ്റി ഭക്ഷണങ്ങളുടെ ലിസ്റ്റിലെ തുടക്കം മാത്രമാണിത്. സംഭവം അടിപൊളി ആണെന്നും 'ചപ്പാത്തി കോൺ ചായ ഐസ് ക്രീം' കിടിലം ആണെന്നും സിദ്ദിഖി മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. 'ഒരല്പം മുള്ളിയിലെ കൂട്ടി ചപ്പാത്തിയുണ്ടാക്കിയാൽ കാണാൻ നല്ല രാസമാവും' എന്നിങ്ങനെയുള്ള അഭിപ്രായങ്ങളുമായി ധാരാളം പേര് മുന്നോട്ട് വന്നതോടെ വിമർശനങ്ങളുടെ മുനയൊടിഞ്ഞു.
ഗുലെ എന്ന് പേരുള്ള ട്വിറ്റർ ഉപഭോക്താവ് ചപ്പാത്തിയെ കോൺ പോലെ മടക്കി നോക്കിയാലോ എന്ന ആശയം മുന്നോട്ട് വച്ചു. ഒവൈസ് സിദ്ദിഖി അതും പരീക്ഷിച്ചു. അതായത് വ്യത്യസ്തമായ ഭക്ഷണം പാചകം ചെയ്യുക, സംഭവം ക്ലിക്ക് ആയാൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക ഇപ്പോൾ ഒരു ട്രെൻഡാണ്. ഇക്കൂട്ടത്തിലേക്കുള്ള പുത്തൻ താരമാണ് ചപ്പാത്തിയും ഐസ് ക്രീമും.