ഐ എസ് തലവൻ കടലിൽ വച്ച് സംസ്കരിച്ചെന്നു യൂ എസ് സൈന്യം വെളിപ്പെടുത്തി
ഐ എസ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മൃതദേഹം കടലില്‍ സംസ്കരിച്ചുവെന്ന് യുഎസ് സൈന്യം വെളിപ്പെടുത്തി.ബാഗ്ദാദിയെ സിറിയയിലെ ഒളിത്താവളത്തില്‍ കൊന്നുകളഞ്ഞതായി യുഎസ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്കരിച്ചത് കടലിലാണെന്ന വാർത്ത പുറത്തുവരുന്നത്. മൃതദേഹം മറവുചെയ്തത് എപ്പോഴാണെന്നോ എവിടെയാണെന്നോ വ്യക്തമാക്കിയിട്ടില്ല.
ഞായറാഴ്ച അർധരാത്രി ഇറാഖിൽ നിന്ന് 8 ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും മറ്റുമായാണ് യുഎസ് സേന സിറിയ സിറിയ ലക്ഷ്യമായി പറന്നത്.ഒരു മണിക്കൂർ 10 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി ഒന്നിന് ഇദ്‌ലിബിലെ ബാരിഷയിലിറങ്ങുമ്പോൾ ബഗ്ദാദിയുടെ ഒളിത്താവളത്തിൽ നിന്നു വെടിയുതിർന്നു. തിരിച്ചുള്ള മിസൈൽ വർഷത്തിൽ 2 വീടുകളിലൊന്നു തരിപ്പണമായി.
യുഎസ് സേന കീഴടങ്ങാൻ നിർദേശിച്ചപ്പോൾ 2 മുതിർന്നവരും 11 കുട്ടികളും പുറത്തെത്തി.എന്നാൽ ബഗ്ദാദിയും 2 ഭാര്യമാരും 3 കുട്ടികളും ഉള്ളിലെ തുരങ്കത്തിലേക്കു കടന്നു.ഒടുവിൽ ഗത്യന്തരമില്ലാതെ സ്വയം സ്ഫോടനം നടത്തുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ യുഎസ് ഹെലികോപ്റ്ററുകൾ തിരികെ ,മടങ്ങി . മുൻപു രണ്ടു തവണ അവസാന നിമിഷം ഉപേക്ഷിക്കേണ്ടി വന്ന ഓപ്പറേഷൻ ഇക്കുറി വിജയം കൈവരിച്ചു .