അട്ടപ്പാടി മാവോയിസ്റ്റ് ഓപ്പറേഷനിൽ പിടിച്ചെടുത്തത് എകെ 4 -ഉം ,മാനിറച്ചിയും
അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്നും എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി.തിങ്കളാഴ്ച രാവിലെ തുടങ്ങിയ ഓപ്പറേഷനാണ്.മഞ്ചക്കണ്ടിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ വനമേഖലയില്‍ വെച്ച്,തണ്ടര്‍ബോള്‍ട്ട് സംഘം പട്രോളിങ് നടത്തവേ മാവോവാദികളുടെ സങ്കേതം കാണുകയായിരുന്നു. സമീപത്തേക്ക് തണ്ടര്‍ബോള്‍ട്ട് സംഘം നീങ്ങിയപ്പോള്‍ മാവോവാദികള്‍ വെടിയുതിര്‍ക്കുകയും,തിരിച്ചു തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചടിക്കുകയും ചെയ്തു.ഇതിൽ മൂന്ന് മാവോ വാദികൾ കൊല്ലപെടുകയായിരുന്നു,
3 –303 തോക്ക്,എകെ 47 തോക്ക്,2 നാടൻ തോക്ക്, ഒരു ചെറിയ തോക്ക്( താവഞ്ചർ) തുടങ്ങിയ ആയുധങ്ങൾ ലഭിച്ചു. ലാപ് ടോപ്, മെമ്മറികാർഡ്, മൊബൈൽഫോണുകൾ,എന്നിവ കണ്ടുകിട്ടിയിട്ടുണ്ട്.മാനിറച്ചി സൂപ്പ്, കറി, വെളളത്തിൽ സൂക്ഷിച്ച 20 കിലോയോളം വരുന്ന മാനിറച്ചി കെട്ടിതൂക്കിയ നിലയിലും,,മാൻതോലും ഷെഡിൽ നിന്നും കണ്ടെത്തി.മാവോയിസ്റ്റ് സംഘവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആദ്യദിനം മൂന്നുപേരും പിറ്റേദിവസം ഒരാളുമാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഡിജിപി മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.മരിച്ച നാലുപേരും തമിഴ്നാട്ടുകാരാണ്. കുറച്ചുകാലമായി മലയാളികളായ പുതിയ ആരെയും സംഘടനയിൽ എത്തിക്കാൻ മാവോയിസ്റ്റുകൾക്കു കഴിഞ്ഞില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. അതിനിടയിൽ മാവോയിസ്റ്റാണെന്ന സംശയത്തിൽ നാലു പേരുടെ ജീവൻ കവരാനുള്ള അധികാരം പോലീസിനില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ചോദിച്ചു.