ഇവിടെ കേരളത്തിൽ മാത്രമല്ല രാജ്യത്തുടനീളം വിദ്യാർത്ഥികൾക്കെതിരെയുള്ള അതിക്രമം ദിനം പ്രതി വർധിക്കുകയാണ്. കോയമ്പത്തൂരിൽ ആറംഗസംഘം വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയിരിക്കുകയാണ്. ശനിയാഴ്ച പ്രതികളിൽ നാലുപേരെ പോലീസ് പിടികൂടിയതായി വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി സുഹൃത്തിനൊപ്പമാണ് അന്ന് പുറത്തുപോയത്. വീട്ടിൽ പാർക്കിൽ പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി പുറത്തു പോയത്. പക്ഷെ വീട്ടിൽ തിരികെയെത്തിയത് രാത്രി ഒൻപത് മണിക്കാണ്. തുടർന്ന് പെൺകുട്ടി തനിക്ക് സംഭവിച്ചതെല്ലാം അമ്മയോട് പറയുകയായിരുന്നു.
സംഭവമറിഞ്ഞ അമ്മ അടുത്ത ദിവസം തന്നെ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ സംഘം മർദിച്ചവശനാക്കി.
ശേഷം പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോയും പ്രതികൾ ചിത്രീകരിച്ചുവെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അന്വേഷണത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ നാല് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. ബാക്കി രണ്ടു പേർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി