കണ്ണൂരിൽ വൻ ജനപിന്തുണയുള്ള നേതാവാണ് പി ജയാരാജൻ. കഴിഞ്ഞ വര്‍ഷം വടകര മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവ് കെ മുരളീധരനോട് പരാജയപ്പെട്ടു. മുൻ കൂത്തുപറമ്പ് എംഎൽഎയായിരുന്നു അദ്ദേഹം. 1999 ആഗസ്റ്റ് 25 ന് പി ജയരാജനു നേരെ ആര്‍എസ്എസ് ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ പി ജയരാജൻ്റെ വലതു കൈയുടെ ശേഷി നഷ്ടപ്പെട്ടിരുന്നു.'

 

 

  സംഭവത്തിൽ കതിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് പി ജയരാജൻ.മുൻ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി. ഉടൻ കൊലപ്പെടുത്തുമെന്ന ഭീഷണിക്കത്ത് തപാലിലാണ് ലഭിച്ചത്.

 

 

 

     അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഭീഷണിക്കത്ത് വന്നു. പോപ്പുലർ ഫ്രണ്ടിനെ വിമർശിച്ചാൻ പിണറായി വിജയനെ വധിക്കുമെന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് അജ്ഞാത ഭീഷണിക്കത്ത് എത്തിയത്.

 

 

 

   മുഖ്യമന്ത്രിയെ കൂടാതെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനും വധഭീഷണിയുണ്ട്.പോപ്പുലർ ഫ്രണ്ടിനെതിരെ സംസാരിച്ചാൽ വധിക്കുമെന്നാണ് ഭീഷണി കത്തിൽ പറയുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിമിനും വധ ഭീഷണിയുണ്ട്. കത്ത് പോലീസിന് കൈമാറിയെന്ന് കേസ് നടപടികൾ ആരംഭിക്കുമെന്നാണ് ഡിവൈഎഫ്ഐ വ്യക്തമാക്കുന്നത്.

 

 

 

   ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.വിവാദമായ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പോപ്പുലർ ഫ്രണ്ടിനെതിരെയും എസ്‌ഡിപിഐക്കെതിരെയും രൂക്ഷമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഒരു വര്‍ഗീയതയ്ക്ക് ബദൽ മറ്റൊരു വര്‍ഗീയതയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായ ഭാഷയിൽ അദ്ദേഹം പ്രതികരിക്കുകയും ചെയ്‌തു.

 

 

 

   ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണി വീണ്ടും ഉയർന്നത്മുഖ്യമന്ത്രി പിണറായി വിജയന് നേരെ മുൻപും വധഭീഷണി ഉയർന്നിട്ടുണ്ട്. തീവ്ര സ്വഭാവമുള്ള സംഘടനകളും ചില വ്യക്തികളുമാണ് ഭീഷണിയുമായി രംഗത്തുവന്നിരുന്നത്. മാവോയിസ്‌റ്റ് സംഘടനകളുടെയും ബിജെപി നേതാക്കളുടെയും ഭാഗത്ത് നിന്ന് പലതരത്തിലുള്ള ഭീഷണി ഉയർന്നിരുന്നു. ഏറ്റവും അവസാനമായി മുഖ്യമന്ത്രിക്ക് വധഭീഷണി കത്ത് ലഭിച്ചത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനിൽ നിന്നാണ്.

 

 

   ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാവോയിസ്‌റ്റ് സംഘടനകളിൽ നിന്നും പലവട്ടം ഭീഷണി ഉയർന്നിരുന്നു. അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ നടന്ന മാവോയിസ്‌റ്റ് വേട്ടയുടെ പശ്ചാത്തലത്തിൽ വടകര പോലീസ് സ്‌റ്റേഷനിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചിക്കണ്ടിക്ക് പകരം ചോദിക്കുമെന്നുമായിരുന്നു കത്തിൽ വ്യക്തമാക്കിയിരുന്നത്.

 

 

   ഇതിന് പിന്നാലെ ശക്തമായ സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയത്.മുഖ്യമന്ത്രി പിണറായി വിജയൻ്റെ തലവെട്ടുന്നവർക്ക് ഒരു കോടി രൂപ നൽകുമെന്നാണ് മധ്യപ്രദേശിലെ ഉജ്ജയിനിയിലെ ആർഎസ്എസ് പ്രമുഖ് ഡോ കുന്ദൻ ചന്ദ്രാവത് വ്യക്തമാക്കിയത്. തൻ്റ് സ്വത്തുക്കൾ വിറ്റിട്ടാണെങ്കിലും കൃത്യം നടത്തുന്നവർക്ക് പണം നൽകുമെന്നും 2017ൽ അദ്ദേഹം പറഞ്ഞിരുന്നു.

 

 

 

   ഉജ്ജയിനിയിലെ പരിപാടിക്കിടെ എംപിയായ ചിന്താമണി മാളവ്യയുടേയും എംഎല്‍എ മോഹന്‍ യാദവിന്റേയും സാന്നിദ്ധ്യത്തിലാണ് ചന്ദ്രാവത്ത് വിവാദ പ്രസ്‌താവന നടത്തിയത്.

Find out more: