സമരത്തിന്‍റെ പേരിൽ നടന്നത് വലിയ അക്രമമാണെന്നും നടപടി സ്വീകരിക്കുമെന്നും കുഴഞ്ഞുവീണ് മരിച്ച സുരേന്ദ്രന്‍റെ വീട് സന്ദര്‍ശിച്ച മന്ത്രി പ്രതികരിച്ചു.

 

 

   കെഎസ്ആര്‍സി മിന്നൽ പണിമുടക്കിൽ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കടുത്ത നടപടിക്കൊരുങ്ങി സർക്കാർ. കെഎസ്ആര്‍സി സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി.

 

 

 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് മര്യാദകേടാണെന്ന് മന്ത്രി പറഞ്ഞു. സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. സമരത്തിന്റെ പേരില്‍ കിഴക്കേക്കോട്ട പോലുള്ള സ്ഥലത്ത്‌ വാഹനങ്ങള്‍ തലങ്ങനെയും വിലങ്ങനെയും കൊണ്ടിട്ട് ആളുകളോട് യുദ്ധമാണ് സത്യത്തില്‍ ജീവനക്കാര്‍ പ്രഖ്യാപിച്ചതെന്നും മന്ത്രി വിമര്‍ശിച്ചു.

 

    കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടയിൽ തിരുവനന്തപുരത്ത് യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ  കളക്ടർ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും.

 

 

   മരിച്ച സുരേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനിടെ നഗരത്തില്‍ കുഴുഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു.

 

 

    കടകംപള്ളി സ്വദേശിയായ സുരേന്ദ്രന്‍ (60) ആണ് മരിച്ചത്. കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഏറെനേരത്തിന് ശേഷം പോലീസ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ശ്രുശൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

    സുരേന്ദ്രന്റെ മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണത്തെക്കുറിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.അതേസമയം, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അഞ്ച് മണിക്കൂറായി നടത്തി വന്നിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ജീവനക്കാരുടെ സംഘടന നേതാക്കളും ഡി.സി.പിയുമായി നടത്തിയ ചര്‍ച്ചയിലാണ് സംസാരം പിന്‍വലിക്കാന്‍ തീരുമാനമായത്. 

Find out more: