ബിഗ്ഗ്‌ബോസ് വീട്ടിൽ എലെക്ഷൻ പ്രക്രിയ പലവിധമാണ്. എന്നാൽ അതിനോടനുബന്ധിച്ചു നിരവധി ട്രോളുകളും പറംസ്ര്ഷ്ങ്ങളും ഉടലെടുക്കുന്നുമുണ്ട്. അഞ്ച് ടീമുകളായി പത്ത് മത്സരാര്‍ത്ഥികള്‍ കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിയെങ്കിലും ഇവര്‍ക്കിടയില്‍ കാര്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തില്ലെന്നതാണ് വാസ്തവം. ഉറ്റ സുഹൃത്തുക്കള്‍ ഒന്നിച്ചെത്തുമ്പോള്‍ ഇവര്‍ക്കിടയിലെ സൗഹൃദത്തിന്റെ ആഴം കൂടെ അളക്കുന്നതായിരുന്നു പുതിയ നോമിനേഷന്‍ രീതി.
ആദ്യമെത്തിയത് ആര്യയും പാഷാണം ഷാജിയുമാണ്. നോമിനേഷന്‍ രീതിയെക്കുറിച്ച് കേട്ടതും ഇരുവരും സ്വയം നോമിനേഷനില്‍ പോകാം എന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ അവസാന ദിവസം വരെ ബിഗ് ബോസ് വീട്ടില്‍ തുടരണമെന്ന ആര്യയുടെ ആഗ്രഹം അറിയാവുന്ന ഷാജി അതിനെ എതിര്‍ത്തു. ആര്യയ്ക്കാകട്ടെ താന്‍ ടൈറ്റില്‍ ജേതാവായി കാണുന്ന ഒരാളെ നോമിനേറ്റ് ചെയ്യാനുള്ള ബിദ്ധിമുട്ടായിരുന്നു. ഒടുവില്‍ ഷാജി നോമിനേഷന്‍ സ്വയം തിരഞ്ഞെടുത്തു.
രഘുവും സുജോയും കണ്‍ഫെഷന്‍ റൂമില്‍ എത്തിയപ്പോഴും സമാനമായ അന്തരീക്ഷമായിരുന്നു. ഉറ്റസുഹൃത്തുക്കളാണ് ഇരുവരു. എന്നാല്‍ സുജോ രണ്ട് തവണ നോമിനേഷന്‍ അഭിമുഖീകരിച്ച ആളായതിനാല്‍ രഘു സ്വയം നോമിനേഷനിലേക്ക് പോകാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഫുക്രുവും രേഷ്മയും എത്തിയപ്പോള്‍ താരതമ്യേന കൂടുതല്‍ പിന്തുണ ഉണ്ടെന്ന് കരുതുന്ന ഫുക്രു നോമിനേഷന്‍ തിരഞ്ഞെടുക്കും എന്ന് കരുതിയെങ്കിലും പോയ ആഴ്ച തനിക്കുണ്ടായ തിരിച്ചടികള്‍ ചൂണ്ടിക്കാട്ടി ഫുക്രു വിസ്സമ്മതം അറിയിക്കുകയായിരുന്നു
. തന്റെ പുറത്തേ പിന്തുണയെക്കുറിച്ച് കാര്യമായ ധാരണയില്ലെങ്കിലും ഫുക്രുവിനായി സ്വയം നോമിനേഷനിലേക്ക് പോകാമെന്ന തീരുമാനം രേഷ്മ അറിയിച്ചു.സാന്‍ഡ്രയും അഭിരാമി/അമൃത എന്നിവരുമാണ് ഒന്നിച്ചെത്തിയത്. അധികം ചര്‍ച്ചകളോ കൂടിയാലോചനകളോ ഇല്ലാതെ അഭിരാമി/അമൃത നോമിനേഷന്‍ തിരഞ്ഞെടുത്തു. എലീനയും ദയയുമാണ് ഒടുവില്‍ നോമിനേഷന്‍ പ്രക്രിയയ്‌ക്കെത്തിയത്. ബിഗ് ബോസ് നല്‍കിയ വിശദീകരണം കേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ ദയ തന്റെ അനിയത്തിയെപ്പോലെ സ്‌നേഹിക്കുന്ന എലീനയെ നോമിനേറ്റ് ചെയ്യാനാകില്ല എന്ന് അറിയിച്ചു.
അമൃത, രഘു പോലുള്ളവരാണ് തന്നോടൊപ്പമുണ്ടായിരുന്നതെങ്കില്‍ ഒരിക്കലും ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കില്ലായിരുന്നെന്നും ദയ പറഞ്ഞു. ഈ കാരണം മൂലം താന്‍ പുറത്തുപോയാലും അത് പ്രശ്‌നമില്ലെന്ന നിലപാടായിരുന്നു ദയയ്ക്ക്.രണ്ട് പേര്‍ ഒന്നിച്ച് കണ്‍ഫെഷന്‍ റൂമിലെത്തി തമ്മില്‍ ചര്‍ച്ചചെയ്ത് അതില്‍ ഒരാള്‍ നോമിനേഷനിലേക്ക് പോകുന്ന രീതിയാണ് ഇക്കുറി നടന്നത്. ഇതനുസരിച്ച് ബിഗ് ബോസ് നിര്‍ദേശമനുസരിച്ച് രണ്ട് മത്സരാര്‍ത്ഥികളടങ്ങിയ അഞ്ച് ഗ്രൂപ്പുകള്‍ രൂപപ്പെട്ടു.
ആര്യ-പാഷാണം ഷാജി, രേഷ്മ-ഫുക്രു, ദയ-എലീന, രഘു-സുജോ, അഭിരാമി/അമൃത-സാന്‍ഡ്ര എന്നിങ്ങനെയാണ് രണ്ടംഗ നോമിനേഷന്‍ ഗ്രൂപ്പ് തിരിച്ചത്. പതിവുപോലെ ക്യാപ്റ്റനായ രജിത് ഇക്കുറിയും സേഫ്.ഒരാള്‍ തനിക്ക് അനുയോജ്യരല്ലെന്ന് തോന്നുന്ന രണ്ട് മത്സരാര്‍ത്ഥികളെ നോമിനേഷനിലേക്ക് ശുപാര്‍ശ ചെയ്യുന്ന പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇന്നത്തെ പ്രക്രിയ. നോമിനേഷനെക്കുറിച്ച് ചര്‍ച്ചചെയ്ത് ഉറപ്പിച്ചിരുന്നവര്‍ക്ക് തിരിച്ചടിയായാണ് ഈ ആറിയിപ്പ് വീട്ടില്‍ മുഴങ്ങിക്കേട്ടത്.
എതിര്‍ ടീമിലെ അംഗങ്ങളെ ഒന്നിച്ച് നോമിനേഷനില്‍ എത്തിക്കാന്‍ ചരടുവലിച്ച അസുര പത്താം ആഴ്ചയിലേക്ക് കടന്ന ബിഗ് ബോസ് വീട്ടില്‍ പതിവുപോലെ നോമിനേഷന്‍ പ്രക്രിയയെക്കുറിച്ച് അറിയിപ്പ് ലഭിച്ചു. എന്നാലിക്കുറി പ്രേക്ഷകരേയും അതിലുപരി മത്സരാര്‍ത്ഥികളെയും ഞെട്ടിച്ചുകൊണ്ട് ഒരു പുതിയ നോമിനേഷന്‍ രീതി അവതരിപ്പിക്കുകയായിരുന്നു. അഭിരാമി, സാന്‍ഡ്ര, സുജോ, രഘു, അമൃത) ഗ്യാങ്ങിനുള്ള ഇരുട്ടടിയായി.