ബിഗ്ഗ്‌ബോസ് ടുവിൽ നിന്ന് കഴിഞ്ഞ ദിവസമാണ് വീണ നായർ പടിയിറങ്ങി പോയത്. ശക്തയായ ഒരേട് മത്സരാർത്ഥി തന്നെ ആയിരുന്നു വീണ . എന്നാൽ വീണ പോയതിൽ ഏറെ വേദനകളോടെയാണ് സോഷ്യൽ മീഡിയ പ്രകമ്പനം കൊള്ളുതും. ബിഗ് ബോസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ആര്യയും വീണയും. വീണ പുറത്തേക്ക് പോകുന്നതായി പ്രഖ്യാപിച്ചതോടെ ആര്യ പൊട്ടിക്കരയുകയായിരുന്നു.
ബിഗ്ബോസ് വീട്ടിനുള്ളിലെ ഉറ്റ സുഹൃത്തുക്കളുടെ കൂട്ടുകെട്ട് വേര്‍പിരിഞ്ഞപ്പോള്‍ മറ്റു മത്സരാർത്ഥികളും എന്നാൽ പൊതുവേ തണുപ്പൻ പ്രകടനം കാഴ്ച വെക്കുന്ന പാഷാണം ഷാജി പുറത്താകാത്തതിലുള്ള സംശയവും ആരാധകർ പങ്കുവെച്ചു. എവിക്ഷനിലുണ്ടായിരുന്നിട്ടും വീട്ടിനുള്ളിലെ ശക്തയായ കണ്ടൻ്റ് ക്രിയേറ്ററെ പുറത്താക്കിയതിലുള്ള അമർഷത്തിലാണ് ബിഗ്ബോസ് പ്രേമികൾ.
എലീനയും ദയയും നോമിനേഷനിൽ ഇല്ലായിരുന്നുവെന്നതും വീണയാണ് നോമിനേഷനിൽ ഉണ്ടായിരുന്ന മത്സരാർത്ഥികളിൽ വോട്ട് കുറഞ്ഞ് ലഭിച്ച മത്സരാർത്ഥിയെന്നും ചൂണ്ടിക്കാട്ടി മറ്റു ബിഗ്ബോസ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.എന്നാൽ വീണയെ പുറത്താക്കിയതിൽ സോഷ്യൽ മീഡിയ തെല്ലു പരിഭവത്തിലാണ് എന്ന സൂചനകളാണ് ബിഗ്ബോസിൻ്റെ ആരാധകരുടെ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വീണ ബിഗ് ബോസ് വീട്ടിനുള്ളിൽ വളരെ ശക്തയായ ഒരു മത്സരാർത്ഥിയായിരുന്നു എന്നും എലീനയും രേഷ്മയും ദയയുമൊക്കെ വീട്ടിനുള്ളിലുള്ളപ്പോൾ വീണയെ പുറത്താക്കേണ്ടിയിരുന്നില്ല എന്നതാണ് സോഷ്യൽ മീഡിയയിലെ സംസാരം.
എന്നാൽ കൃത്യമായ നിലപാടുകളും തുറന്നുപറച്ചിലും സ്നേഹനിധിയായ കാരക്ടർ ശൈലികൊണ്ടും വീട്ടിനുള്ളിൽ കൃത്യമായ സ്ഥാനം നേടിയെടുക്കാൻ വീണ നായർക്ക് കഴിഞ്ഞിരുന്നു. അതിനൊടുവിൽ ബിഗ്ബോസ് വീട്ടിലെ മത്സരാർത്ഥികൾ പത്താം ആഴ്ചയിലേക്ക് കടക്കുമ്പോൾ വീണ വീട്ടിൽ നിന്ന് പടിയിറങ്ങുകയായിരുന്നു.ആകാംക്ഷ നിറച്ച നിമിഷങ്ങൾക്ക് വിരാമമിട്ടുകൊണ്ടായിരുന്നു ബിഗ്ബോസ് വീട്ടിൽ ഒൻപതാമത്തെ എവിക്ഷൻ എപ്പിസോഡ് നടന്നത്.
തുടക്കം മുതലുള്ള എവിക്ഷൻ എപ്പിസോഡുകളിൽ കൃത്യമായി സാന്നിധ്യമറിയിക്കുന്ന മത്സരാർത്ഥിയായിരുന്നു വീണ നായർ. സങ്കടത്തിലായിരുന്നു. നേരത്തെ തന്നെ വീണ തനിക്ക് പുറത്തേക്ക് പോകണമെന്ന് ആഗ്രഹമുള്ളതായി പറഞ്ഞിരുന്നു.
തനിക്ക് ദേഷ്യം നിയന്ത്രിക്കാനാവില്ലെന്നും ഭര്‍ത്താവ് കണ്ണേട്ടനേയും മകനേയും മിസ്സ് ചെയ്യുന്നുവെന്നും വീണ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. പുറത്തെത്തിയ താരം താൻ വീട്ടിൽ നിന്ന് തനിക്ക് ലഭിച്ച ചില തിരിച്ചറിവുകൾ മോഹൻലാലുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.