നമുക്കേവർക്കും പ്രിയൂയപ്പെട്ട നടനാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ രൂപത്തിലും ഭാവത്തിലും  വല്ലാത്ത ഒരു ഫീൽ തോന്നിപ്പിക്കുന്ന ഒരു സൗന്ദര്യമുണ്ട്. എന്നാല ആ സൗന്ദര്യം അവിടെ നില്കട്ടെ എന്ന് എടുത്തുകാട്ടി കൊണ്ട് നടൻ സിജു വിൽ‌സൺ ഇപ്പൊ എത്തിയിരിക്കുകയാണ്. നല്ല കിടിലൻ കൂളിംഗ് ഗ്ലാസും, ഒരടിപൊളി സെൽഫിയുമായിട്ടാണ് നടന്റെ ഈ പുതിയ ഗെറ്റപ്പ്. അല്‍ഫോണ്‍സ് പുത്രന്‍-നിവിന്‍ പോളി കൂട്ടുകെട്ട് വീണ്ടും ഒരുമിച്ച പ്രേമത്തിലെ ജോജോയിലൂടെ സിജു സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

 

 

   പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നടനായും സഹനടനായുമെല്ലാം സിജു പ്രേക്ഷകരുടെ മനസ് കീഴടക്കുകയായിരുന്നു. ഹാപ്പി വെഡ്ഡിങ്, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സ്ഥാനം ഉറപ്പിച്ചു.ഈ വര്‍ഷം ഇതുവരെ സിജുവിന്റേതായി രണ്ട് ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. മറിയം വന്നു വിളക്കൂതിയും വരനെ ആവശ്യമുണ്ടും. പ്രേമം ടീം വീണ്ടും ഒരുമിച്ച ചിത്രമായിരുന്നു മറിയം വന്നു വിളക്കൂതി.

 

 

   സുരേഷ് ഗോപിയും ശോഭനയും തിരികെ വന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ അതിഥി വേഷമായെത്തിയും സിജു കെെയ്യടി നേടി.ചെറിയ വേഷങ്ങളിലൂടെ തുടങ്ങി മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സിജു വില്‍സണ്‍.

 

 

   വിനീത് ശ്രീനിവാസന്‍ ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ലാസ്റ്റ് ബെഞ്ച് എന്ന ചിത്രത്തിലും അഭിനയിച്ചു. അല്‍ഫോണ്‍സ് പുത്രന്റെ ആദ്യ ചിത്രമായ നേരത്തിലൂടെയാണ് സിജു ശ്രദ്ധിക്കപ്പെടുന്നത്.

 

 

   ഈ ചിത്രത്തിനു വേണ്ടി നടത്തുന്ന മേക്കോവറാണ് ഇതെന്നാണ് കരുതുന്നത്. തന്റെ ലുക്കിനെ കുറിച്ചുള്ള കമന്റുകള്‍ക്കൊന്നും സിജു മറുപടി നല്‍കിയിട്ടില്ല.അതേസമയം, സിജു താടി നീട്ടി വളര്‍ത്തിയിരിക്കുന്നത് പുതിയ ചിത്രത്തിന്റെ ഗെറ്റപ്പിന് വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

   പുതിയ ചിത്രമായ വരയനില്‍ സിജു എത്തുന്നത് പള്ളിലച്ചനായിട്ടാണ്.കട്ടത്താടിയും മാസ് ലുക്കും ആരാധകര്‍ ഏറ്റെടുക്കുകയാണ് ഇപ്പോള്‍. ചിലരൊക്കെ രൂപത്തില്‍ പൃഥ്വിയുമായുള്ള സാമ്യത ചൂണ്ടിക്കാണിക്കുന്നുണ്ട്. പൃഥ്വിയ്ക്കൊരു വെല്ലുവിളിയാകുമോ സിജു എന്നാണ് ചോദിക്കുന്നത്. ചിലര്‍ പൃഥ്വിയ്ക്ക് പഠിക്കുകയാണോ എന്നും ചോദിക്കുന്നുണ്ട്.

 

 

   രസകരമായ കമന്റുകളാണ് ഓരോ തവണയും സിജു തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ നല്‍കുന്നത്.പാവത്താനായി സ്ക്രീനില്‍ കണ്ടു പരിചയിച്ച സിജുവിന്റെ പുത്തന്‍ ഗെറ്റപ്പ് പൊളിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. സിജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം.
കട്ടത്താടിയൊക്കെയായി മാസ് ലുക്കില്‍ വന്ന യുവതാരത്തെ കണ്ട ആരാധകര്‍ ആദ്യം കരുതിയത് പൃഥ്വിരാജാണെന്നാണ്.

 

 

   പിന്നെയാണ് ആള് പൃഥ്വിയല്ല നമ്മടെ സ്വന്തം സിജു വില്‍സനാണെന്ന് മനസിലായത്. താരത്തിന്റെ കട്ടത്താടി ലുക്ക് സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയാണ്. ആടുജീവിതത്തിനായി പൃഥ്വിരാജ് താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തി ഗെറ്റപ്പ് മാറ്റിയത് പോലെ തന്നെയുണ്ട് സിജുവിനെ ഇപ്പോള്‍ കണ്ടാലെന്നാണ് ആരാധകര്‍ പറയുന്നത്. 

Find out more: