ബിഗ്ഗ്‌ബോസ് താരം ഇനി മുതൽ അധ്യാപനത്തിൽ കാണില്ല പകരം സാമൂഹ്യ സേവനത്തിൽ ഇറങ്ങാനാണ് ആഗ്രഹമെന്ന് ആലോചിക്കുകയാണെന്ന് ഡോക്ടർ രജിത് കുമാർ. ആലുവ പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു ശേഷമാണ് രജിത് കുമാർ ഇക്കാര്യം അറിയിച്ചത്.

 

  താൻ ഒളിവിലായിരുന്നില്ലെന്നും വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നും രജിത് കുമാർ പറഞ്ഞു. ആർക്കും ശല്യമുണ്ടാകേണ്ട എന്ന് കരുതിയാണ് മൊബൈൽ ഫോണുകൾ ഓഫ് ചെയ്തത്. വിമാനത്താവളത്തിലെ സംഭവം അറിവില്ലായ്മയായിരുന്നു എന്നും രജിത് കുമാർ പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും രജിത് കുമാർ പറയുന്നു.

 

   എന്നാൽ നേരത്തെ, വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ ആരാധകർ കൂടി സംഭവം തനിക്ക് അറിവുള്ളതായിരുന്നില്ലെന്ന് രജിത് കുമാർ പറഞ്ഞിരുന്നു. കൊവിഡ് 19 നിർദേശങ്ങൾ മറികടന്ന് രജിത് കുമാറിന് സ്വീകരണമൊരുക്കിയ സംഭവത്തിൽ 75 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തു.

 

   വിമാനത്താവളത്തിന് 500 മീറ്റർ പരിധിയിൽ പ്രകടനമോ സംഘം ചേരലോ പാടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചതിനും സംഘം ചേർന്ന് മുദ്രവാക്യം മുഴക്കിയതിനുമാണ് ഇവർക്കെതിരേ കേസെടുത്തത്. ഞായറാഴ്ച രാത്രിയാണ് ചെന്നൈയിൽ നിന്നെത്തിയ രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയത്.

 

 

   പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.ബിഗ് ബോസ് മലയാളം സീസൺ 2 ന്റെ ജനപ്രിയ മത്സരാർത്ഥി രജിത് കുമാർ അറസ്റ്റിലായേക്കും. സീസണിലെ 66-ാം എപ്പിസോഡിൽ നടന്ന ചർച്ചാവിഷയമായി മാറിയ സംഭവത്തിലാവും അറസ്റ്റ്.

 

   സഹ മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ പച്ചമുളക് പേസ്റ്റ് തേച്ചു പിടിപ്പിച്ചതാണ് സംഭവം. ഇനിപറയുന്നവയാണ് നടന്ന സംഭവവും, രജിത് കുമാറിന് സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളും. വിദ്യാർത്ഥികളും അധ്യാപകരുമായി മത്സരത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞുള്ള ടാസ്കിനിടെയാണ് സംഭവം.

 

 

   ആര്യ, ദയ, സുജോ, ഫുക്രു എന്നിവരായിരുന്നു അദ്ധ്യാപകർ. രജിത് കുമാർ, രേഷ്മ, അഭിരാമി, അമൃത, ഷാജി, അലീന എന്നിവർ വിദ്യാർത്ഥികളായി എത്തി.

Find out more: