കൈകഴുകിയും, സാമൂഹ്യ അകലം പാലിച്ചും മഹാമാരിയെ തുരത്താൻ രാജ്യം മുഴുവൻ ഒരേ മനസോടെ ശ്രമിക്കുമ്പോൾ തലശേരി സെയ്ദാർ പള്ളിക്കു സമീപമാണ് ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്‍റെ ഭാഗമായി സ്ഥാപിച്ച വാട്ടർ ടാങ്കിൽ, ചത്ത കാക്കളെ കൊണ്ടിട്ട വെള്ളം മലിനമാക്കിയത്. ഇവിടെ രാത്രിയുടെ മറവിലാണ് കാക്കയെ കൊണ്ടിട്ടത്.
ദുർഗന്ധം പുറത്തേക്ക് വന്നതിനെ തുടർന്ന് പരിശോധിച്ച ഘട്ടത്തിലാണ് ഇതു ശ്രദ്ധയിൽപ്പെട്ടത്. ഉടനെ പോലീസിൽ പരാതിയും നൽകി. ഡിവൈഎഫ് ഐ പ്രവർത്തകർ തലശേരി മേഖലയിൽ നിരവധി കൈ കഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെയാണ് ഒരു നാടിനെയാകെ അപമാനിക്കും വിധം കൈകഴുകൽ കേന്ദ്രത്തിലെ വെള്ളം മലിനമാക്കി സാമൂഹ്യ വിരുദ്ധർ അവരുടെ രാഷ്ട്രീയ നിലപാട് പ്രകടമാക്കിയതെന്ന് ഡി.വൈ.എഫ്.ഐ തലശേരി മേഖലാ കമ്മിറ്റി ആരോപിച്ചു.
കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ച വാട്ടർ ടാങ്കിലെ വെള്ളത്തിൽ കാക്കകളെ കൊണ്ടിട്ട സാമൂഹ വിരുദ്ധരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറിഎം.വി. ജയരാജൻ ആവശ്യപ്പെട്ടു.
ബ്രേക്ക് ദി ക്യാംപയനിന്‍റെ ഭാഗമായി ഡിവൈ.എഫ്.ഐ സ്ഥാപിച്ച വാട്ടർ ടാങ്കിൽ ചത്ത കാക്കകളെ കൊണ്ടു ഇട്ടത്. ഡിവൈഎഫ്ഐ തലശേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കൈ കഴുകൽ കേന്ദ്രത്തിനെതിരെയാണ് അതിക്രമം നടന്നത്.
ഇവിടെ രാത്രിയുടെ മറവിലാണ് കാക്കയെ കൊണ്ടിട്ടത്. കോറോണ വ്യാപനത്തിനെതിരെ പ്രതിരോധം ഉയർത്താൻ ഇത്തരം കേന്ദ്രങ്ങൾക്കു സാധിക്കുന്നുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. വൈറസിനെ പ്രതിരോധിക്കാനുള്ള പോംവഴിയിൽ ഒന്നാണിതായിട്ടാണ് ലോകമെങ്ങും കാണുന്നത്.