കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്‍റെ പാതയിലാണ് ഏവരും.ഇതിന്‍റെ ഭാഗമായി ഇന്ന് രാത്രി ഒമ്പതിന് 9 മിനിറ്റ് നേരത്തേക്ക് വീടുകളിലെ ലൈറ്റുകള്‍ ഓഫാക്കി, മെഴുക് തിരിയോ വിളക്കോ ടോര്‍ച്ചോ കത്തിച്ചുപിടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.
മമ്മൂട്ടിയും മോഹൻലാലും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ പ്രധാനമന്ത്രിയുടെ ഈ അഹ്വാനം ഏവരും പാലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
ദീപം തെളിച്ചാൽ വൈറസ് ചാകില്ല, പക്ഷേ ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തിൽ അഭിമാനം കൊള്ളുവാനുള്ള അവസരമാണ്. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ക്ക് സ്വയം ദേശസ്നേഹികളെന്ന് വിളിക്കാന്‍ അവകാശമില്ലെന്നു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അതായത് ഇപ്പോഴിതാ ഈ തീരുമാനത്തെ പിന്തുണച്ച് സംവിധായകന്‍ പ്രിയദര്‍ശനും എത്തിയിരിക്കുകയാണ്.
ഇന്ത്യയിലെ ജനങ്ങളുടെ ഊര്‍ജ്ജവും യശസ്സും ഉയര്‍ത്തിപ്പിടിക്കുകയാണ് പ്രധാനമന്ത്രി ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഈ അവസരത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ അവര്‍ക്ക് സ്വയം ദേശസ്നേഹികളെന്ന് വിളിക്കാന്‍ അവകാശമില്ലാത്തവരാണ്, പ്രിയൻ കുറിച്ചിരിക്കുകായണ്.
കൊവിഡ് 19നെതിരായ പോരാട്ടത്തിന് ഇന്ന് രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും ആഹ്വാനത്തെ താൻ പിന്തുണക്കുന്നു. ഇത്തരത്തില്‍ ചെയ്താല്‍ കൊറോണ വൈറസിനെ കൊല്ലാനാകില്ല, എന്നാലും നാനാത്വത്തില്‍ ഏകത്വം സംബന്ധിച്ച അഭിമാനം ശക്തിപ്പെടുത്താനാകും.