മാസ് സിനിമകളും ക്ലാസ് സിനിമകളും കൈയ്യടക്കത്തോടെ ചെയ്യുന്ന താരമാണ് മോഹൻലാൽ. മലയാളത്തിന്‍റെ നടന വിസ്മയം, താരരാജാവ് വിശേഷണങ്ങളൊരുപാടുള്ള താരമാണ് മോഹൻലാൽ. വാത്സല്യമുള്ള അച്ഛനായും കർക്കശക്കാരനായ ഭർത്താവായും കുസൃതി നിറഞ്ഞ കാമുകനായും അനുസരണയുള്ള മകനായുമൊക്കെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരം.
ചിലപ്പോള്‍ സ്ക്രീനിൽ അദ്ദേഹത്തെ കാണുമ്പോള്‍ അയലത്തെ യുവാവായി തോന്നാം, മറ്റ് ചിലപ്പോള്‍ അതിമാനുഷികാനായും. എന്നാലും ഏവര്‍ക്കും ഇഷ്ടമാണ് അദ്ദേഹത്തെ, അദ്ദേഹത്തിന്‍റെ അഭിനയത്തെ.നാല് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിൽ അദ്ദേഹം അഭിനയിച്ച മുന്നൂറിലേറെ സിനിമകളിൽ ഒട്ടനവധി നായികമാര്‍ വന്നുപോയിട്ടുണ്ട്.
അദ്ദേഹത്തോടൊപ്പമെത്തിയ പ്രധാന നായികമാരെ കുറിച്ച് ചുവടെ.മോഹൻലാൽ അഭിനയിച്ച സിനിമകളിൽ അദ്ദേഹത്തോടൊപ്പം മത്സരിച്ച് അഭിനയിച്ച് നായികമാരും പേരെടുത്തിട്ടുണ്ട്. ശോഭനയും രേവതിയും ഉർവശിയും കാര്‍ത്തികയും ഉള്‍പ്പെടെ നിരവധി നായികമാര്‍ അത്തരത്തിലുള്ളവരാണ്. എണ്‍പതുകളില്‍ അഹിംസ, കേൾക്കാത്ത ശബ്‍ദം, എന്‍റെ മാമാട്ടികുട്ടിയമ്മയ്ക്ക്, നാണയം, ഒന്നാണ് നമ്മൾ തുടങ്ങി നിരവധി സിനിമകളിൽ ഇവരൊരുമിച്ചു.
ഒടുവിൽ തമിഴിലിറങ്ങിയ ജില്ല എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്.വില്ലനായിട്ടായിരുന്നു മോഹൻലാൽ സിനിമയിലേക്കെത്തിയത് എന്നറിയാമല്ലോ. മഞ്ഞില്‍ വരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന കഥാപാത്രം. ആ സിനിമയിലെ നായികയായിരുന്നു പൂര്‍ണിമ. പിന്നീട് നായകവേഷം ചെയ്ത നിരവധി സിനിമകളിൽ ലാലിന്‍റെ നായികയായി പൂര്‍ണിമ. മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളിലൊന്നിച്ച താരമാണ് ശോഭന. അവയിൽ പലതും വലിയ ഹിറ്റുകളായിരുന്നു.
ടി.പി ബാലഗോപാലൻ എംഎ, അവിടത്തെപോലെ ഇവിടേയും, വെള്ളാനകളുടെ നാട്, അഭയം തേടി, കുഞ്ഞാറ്റക്കിളികള്‍, നാടോടിക്കാറ്റ്, മണിചിത്രത്താഴ്, മിന്നാരം, തേന്മാവിന്‍ കൊമ്പത്ത്, പവിത്രം, മായാമയൂരം, ഉള്ളടക്കം, ശ്രദ്ധ, മാമ്പഴക്കാലം തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ മോഹന്‍ലാലും ശോഭനയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
അവയിൽ പലതും ഇപ്പോള്‍ മിനിസ്ക്രീനിലെത്തുമ്പോള്‍ പോലും നിരവധി പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളുമാണ്. മോഹന്‍ലാലിന്‍റെ പ്രധാന ഹിറ്റ് ജോഡികളില്‍ ഒരാളാണ് ഉര്‍വശി. കളിപ്പാട്ടം,ഇരുപത്തിയൊന്നാം നൂറ്റാണ്ട്, വിഷ്ണുലോകം, മിഥുനം, സ്പടികം, അഹം, സൂര്യ ഗായത്രി, ലാൽസലാം, യോദ്ധാ, ഭരതം അങ്ങനെ നിരവധി ഹിറ്റ് സിനിമകളിൽ ഉര്‍വശിയും ലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
കിലുക്കം, ദേവാസുരം, അഗ്നിദേവൻ, മായാമയൂരം, വരവേൽപ്പ്, രാവണപ്രഭു തുടങ്ങി ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും എക്കാലത്തെയും വലിയ വിജയം നേടിയവയാണ്.അഭിമന്യു, ലാല്‍സലാം, പഞ്ചാഗ്നി, ഇന്ദ്രജാലം, അമൃതംഗമയ, സുഖമോ ദേവി, ഗീതം, പഞ്ചാഗ്നി തുടങ്ങിയ സിനിമകള്‍ മികച്ച അഭിപ്രായം നേടിയവയാണ്.
ബോയിങ് ബോയിങ്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ഹലോ മൈ ഡിയർ റോങ് നമ്പർ, താളവട്ടം, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, മിഴിനീര്‍പ്പൂവുകള്‍, അരം അരം കിന്നരം തുടങ്ങി ലാലും ലിസിയും ഒന്നിച്ച ചിത്രങ്ങളെല്ലാം മികച്ചവയാണ്.