ലോക്ക് ഡൗൺ കാലത്ത് വെറുതെ ചുറ്റി തിരിഞ്ഞാൽ ഇനി പിടി വീഴും.അനാവശ്യമായി ചുറ്റിക്കറങ്ങുന്നവരെ പൂട്ടാന്‍ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, കൊല്ലം തുടങ്ങിയ ജില്ലകളില്‍ പരീക്ഷിച്ച് വിജയിച്ച 'റോഡ് വിജില്‍' ആപ്പ് വയനാട്ടിലും ഉപയോഗിക്കാന്‍ പോലീസ് തീരുമാനിച്ചു.
വിവിധ ആവശ്യങ്ങള്‍ക്കായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരുടെ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ നമ്പറും പോകുന്ന സ്ഥലവും ആദ്യ വാഹന പരിശോധനയില്‍ തന്നെ ഉദ്യോഗസ്ഥന്‍ ആപ്പില്‍ രേഖപ്പെടുത്തും. പോലിസിനെതിരെയുളള പരാതികള്‍ കുറക്കാനും ആപ്പ് ഉപയോഗിക്കുന്നതിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.
ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ റോഡ് വിജില്‍ ആപ്പ് ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോയുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു.അതേത്തുടർന്ന് മാനന്തവാടി (12), മീനങ്ങാടി (9), കേണിച്ചിറ, തിരുനെല്ലി (07), കമ്പളക്കാട്, അമ്പലവയല്‍ (05), ബത്തേരി, പുല്‍പ്പള്ളി (04), വൈത്തിരി (03), വെള്ളമുണ്ട (2), കല്‍പ്പറ്റ, മേപ്പാടി, തലപ്പുഴ, തൊണ്ടര്‍നാട്, നൂല്‍പ്പുഴ (1) എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇതോടെ ജില്ലയില്‍ ഇതുവരെ 2597 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 1114 പേരെ അറസ്റ്റ് ചെയ്യുകയും 1631 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ലോക്ക്ഡൗണില്‍ ഭാഗികമായി ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ദുരുപയോഗം കൂടിയ സാഹചര്യത്തില്‍ കര്‍ശനനടപടികളുമായി പോലീസും.ഇതേ വ്യക്തിയെ മറ്റൊരിടത്ത് വെച്ച് പരിശോധനയ്ക്ക് വിധേയനാകുമ്പോള്‍ വാഹന നമ്പര്‍ രേഖപ്പെടുത്തുന്ന മുറയ്ക്ക് ആപ്പില്‍ നേരത്തേ നല്‍കിയ വിവരങ്ങള്‍ ലഭ്യമാവും.
യാത്ര ചെയ്ത സ്ഥലം നേരത്തെ നല്‍കിയതില്‍ നിന്നും വ്യത്യസ്തമാണെന്ന് കണ്ടാല്‍ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലീസിന് സാധിക്കും.എംഎല്‍എമാരായ സികെ ശശീന്ദ്രന്‍, ഐസി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അതേസമയം, ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി വരെ രജിസ്റ്റര്‍ ചെയ്തത് 63 കേസുകള്‍. ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും, 60 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.