കൊറോണ കാലത്ത് ആശ്വാസമായി  നടൻ വിജയ് രംഗത്ത്. തമിഴ്‌നാടിന്റെ ദളപതി വിജയ് ഇത്തവണയും 
 കോടികളാണ് സംഭാവന സംഭാവന  നൽകിയിരിക്കുന്നത്. കൊവിഡ് കൊണ്ട് നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്ന ജനതയ്ക്കായി ആകെ 1.30 കോടി രൂപയുടെ ധനസഹായവുമായാണ് താരം ആശ്വാസമാകുന്നത്.

 

   തൻ്റെ ആരാധകർ ഇവിടങ്ങളിലെല്ലാം വ്യാപിച്ചുകിടക്കുന്നുണ്ടെന്നും ആർക്കും ഒരു കുറവും വരരുതെന്നും കണക്കാക്കിക്കൊണ്ടുള്ള താരത്തിൻ്റെ ഈ വലിയ ഇടപെടലിന് കൈയ്യടികൾ ഏറുകയാണ്. വേറൊരു താരവും ഇത്തരത്തിലൊരു കരുതലുമായി രംഗത്തെത്തിയിരുന്നില്ല എന്നതും വിജയ് യെ വേറിട്ടു നിർത്തുന്നു.

 

 

  വിജയിയുടെ സ്നേഹം തമിഴകത്തിനും, മലയാളത്തിനും, കന്നടക്കും, തെലുങ്കിനും ഒക്കെയായി വിജയ് വീതിച്ചു നൽകിയ വാർത്ത പുറത്ത് വന്നതോടെ ആരാധകരും വലിയ സന്തോഷത്തിലാണുള്ളത്.

 

  മാത്രമല്ല കോവിഡ് ദുരിതം അനുഭവിക്കുന്ന ഫാൻ ക്ളബ്ബിലെ അംഗങ്ങൾക്കും താരം നേരിട്ട് നൽകിയ സഹായങ്ങളും വലുതാണെന്ന് പറയാതെ വയ്യ. പി എം കെയറിലേക്ക് 25 ലക്ഷം രൂപ നൽകുമ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷമാണ് വിജയ് നൽകുക.

 

  അതേസമയം സിനിമാ പ്രവർത്തകർക്ക് 25 ലക്ഷവും താരം ഇതിനോടകം നൽകിക്കഴിഞ്ഞു. കർണാടക മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് 5 ലക്ഷം രൂപയും ആന്ധ്ര മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് 5 ലക്ഷം രൂപയുമാണ് താരം നൽകുന്നത്.

 

  കൂടാതെ തെലങ്കാന മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് 5 ലക്ഷം രൂപയും പോണ്ടിച്ചേരി മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് 5 ലക്ഷം രൂപയും വിജയ് നൽകുന്നു.തമിഴ് സിനിമയുടെ ഓജസ്സും തേജസ്സുമാണ് വിജയ്.

 

 

  താരത്തിൻ്റെ സിനിമകൾ കോടികളാണ് വാരുന്നത്. തമിഴ് സിനിമാ താരമാണെങ്കിലും ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് കേരളത്തിലുമുള്ളത്. അതിന് സമമായി അയൽ സംസ്ഥാനങ്ങളിലും താരത്തിൻ്റെ വലിയ ഒരു കൂട്ടം ആരാധകരുണ്ട്.

 

  ഇപ്പോഴിതാ ഇവിടങ്ങളിലൊക്കെയായി കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മാറുകയാണ് ആരാധക ലക്ഷങ്ങളുടെ പ്രിയതാരം.നടൻ വിജയ് കേരളത്തിലെ കോറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപയാണ് നൽകുക. 

  

Find out more: