ലോക്ക് ഡൗൺ ഇനിയും നീട്ടും! കേരളം  ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് അതിനായി! മെയ് 15 വരെ ഭാഗികമായി ലോക്ക് ഡൗൺ തുടരാനാണ് താല്പര്യപ്പെടുന്നതെന്ന്  വെളിപ്പെടുത്തി. പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

 

   തുടർച്ചയായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ രണ്ട് ജില്ലകളെകൂടി റെഡ് സോണിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ന് രോഗം ഭേദമായതും 13 പേർക്ക് തന്നെയാണ്, കണ്ണൂർ ആറ്, കോഴിക്കോട് നാല്, തിരുവനന്തപുരം, പാലക്കാട് മലപ്പുറം ജില്ലകളിൽ ഓരോ ആൾ എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്.  ഇന്ന് കോട്ടയത്ത് ആറുപേർക്കും ഇടുക്കിയിൽ നാല് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 

  കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളും റെഡ് സോണിലാണ്. ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ ശ്രദ്ധാപൂർവം തീരുമാനിക്കണം എന്നും സംസ്ഥാനങ്ങളുടെ സവിശേഷത പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. മെയ് 15 വരെ ഭാഗിക ലോക്ക് ഡൗൺ തുടരണം എന്നാണ് കേരളത്തിന്‍റെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.  അന്തർ ജില്ലാ- അന്തർ സംസ്ഥാന യാത്രകൾ മെയ് 15 വരെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

  നിലവിൽ മെയ് 3 വരെയാണ് രാജ്യത്ത് ലോക്ക് ഡൗൺ ഉള്ളത്. ഇതിനുശേഷം പ്രാദേശിക ലോക്ക് ഡൗൺ കേന്ദ്രം പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് പല സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.മെയ് 15 വരെ ഭാഗിക ലോക്ക് ഡൗൺ തുടരാമെന്നാണ് കേരളത്തിന്‍റെ അഭിപ്രായമെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിനുശേഷം വാർത്താ സമ്മേളത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

   
സംസ്ഥാനത്ത് ഇന്ന് 13 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കോട്ടയത്ത് ആറ് പേർക്കും, ഇടുക്കിയിൽ നാല് പേർക്കും, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നരാണ്. ഒരാൾക്ക് എങ്ങനെയാണ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

 

  രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കോട്ടയത്തെയും ഇടുക്കിയെയും റെഡ് സോണിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഗ്രീൻ സോണിൽ ഉൾപ്പെട്ടിരുന്ന ജില്ലയാണ് ഇത്. രണ്ട് ജില്ലകളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലുമായി പത്തോളം കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് ജില്ലകളെ റെഡ് സോണിലേക്ക് ഉയർത്തിയത്.

 

  ഇന്ന് നടന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാകും സംസാരിക്കുകയെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചിരുന്നെന്നും, കേരളത്തിന്‍റെ അഭിപ്രായങ്ങൾ അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരം ഇന്നലെതന്നെ അറിയിച്ചിരുന്നെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

  ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ ശ്രദ്ധാപൂർവം തീരുമാനിക്കണം എന്നും സംസ്ഥാനങ്ങളുടെ സവിശേഷത പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.കഴിഞ്ഞ ആഴ്ചയിൽ കൊവിഡ്-19 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ ആൾക്കൂട്ടം, പൊതുഗതാഗതം എന്നിവ നിയന്ത്രിച്ചും ശാരീരിക അകലം പാലിച്ചും ലോക്ക് ഡൗൺ തുടരാമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. അന്തർ ജില്ലാ- അന്തർ സംസ്ഥാന യാത്രകൾ മെയ് 15 വരെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Find out more: