ലോക്ക് ഡൗണിൽ  ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' പദ്ധതി ആരംഭിക്കുമോ? ഇതൊരു ചർച്ചയായി മാറിയിരിക്കുകയാണ്. മിക്കവാറും ഇതിനുള്ള എല്ലാ ആരംഭങ്ങളും ഉടൻ  നടപ്പാക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും കോടതി പറഞ്ഞു.

 

   ജസ്‌റ്റീസുമാരായ എൻവി രമണ, സഞ്ജയ് കിഷൻ കൗൾ, ബിആർ ഗവായി എന്നിവരടങ്ങിയ ബഞ്ചാണ് നിർദേശം മുന്നോട്ട് വെച്ചത്. രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങി പോയവർക്ക് 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' പദ്ധതി ഇപ്പോൾ ആരംഭിക്കുന്നത് ഗുണകരമാകും. ഈ സാധ്യത മുന്നിൽ കണ്ടാണ് സുപ്രീംകോടതി ഇങ്ങനെയൊരു ആവശ്യം കേന്ദ്ര സർക്കാരിന് മുന്നിൽ വെച്ചത്.

 

  നിലവില്‍ റേഷന്‍ കാര്‍ഡ് നല്‍കിയ സംസ്ഥാനത്തുനിന്നു മാത്രമേ റേഷന്‍ ലഭിക്കുകയുള്ളു. ഈ പദ്ധതി നടപ്പാവുന്നതോടെ അത് മാറും. ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങി പോയവർക്കും കുടിയേറ്റ തൊഴിലാളികൾക്കും വേണ്ടി 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' പദ്ധതി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ റീപാക് കൻസാൽ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളുകയും ചെയ്‌തു.

 

   ഇതിനിടെയാണ് കോടതി കേന്ദ്രത്തിന് ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചത്.കൊവിഡ് ലോക്ക് ഡൗൺ നിലനിൽക്കുന്ന ഈ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത് പ്രായോഗികമാണോ എന്നാണ് സുപ്രിംകോടതി കേന്ദ്രത്തോട് ചോദിച്ചത്.ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' പദ്ധതി 2020 ജൂൺ ഒന്നുമുതൽ ആരംഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയത്.

 

  ഈ പദ്ധതി പ്രകാരം ഒരേ റേഷൻ കാർഡ് ഉപയോഗിച്ച് രാജ്യത്തെ ഏത് റേഷൻ കടകളിൽ നിന്നും കാർഡ് ഉടമയ്‌ക്ക് റേഷൻ വാങ്ങാനാകും. കൊവിഡ് പ്രതിസന്ധിക്കിടെ 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്'പദ്ധതിയിൽ കേന്ദ്ര സർക്കാരിനോട് സാധ്യത ചോദിച്ച് സുപ്രീംകോടതി. ദരിദ്ര ജനവിഭാഗങ്ങൾക്കും കുടിയേറ്റ തൊഴിലാളികൾക്കും സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന പദ്ധതിയുടെ സാധ്യതകളാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

 

  അതേസമയം ലോക്ക് ടൗണിനോടനുബന്ധിച്ച്‌ ജീവനക്കാരുടെ പകുതി ശമ്പളം പിടിക്കുന്നതിനൊപ്പം സർക്കാർ ജീവനക്കാരുടെ പെൻഷനും പകുതി മാത്രമായിരിക്കും നൽകുകയെന്ന് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ മാസവും സർക്കാർ ജീവനക്കാർക്ക് പകുതി പെൻഷൻ മാത്രമാണ് നൽകിയിരുന്നത്. കൊവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. പിടിക്കുന്ന ശമ്പളം പിന്നീട് നൽകുമോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത നൽകിയിട്ടില്ല.

 

   സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അ‌ഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും. സർക്കാർ ഉത്തരവിനു നിയമത്തിൻ്റെ പിൻബലം പ്രഥമദൃഷ്ട്യാ കാണാനാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാരും സംഘടനകളും സമർപ്പിച്ച ഒരുകൂട്ടം ഹർജികളിലാണു ജസ്‌റ്റീസ് ബെച്ചു കുര്യൻ തോമസിൻ്റെ ഉത്തരവ്.

 

Find out more: