ബ്രസീലിൽ ആമസോൺ കാടിനടുത്തതായി  കൂട്ട കുഴിമാടങ്ങൾ കാണപ്പെടുകയുണ്ടണ്ടായി. കാരണം  മരണം തടയാനുള്ള മാജിക് ഒന്നും  അറിയില്ലെന്ന് ബ്രസീല്‍ പ്രസിഡന്റും. 6000-ലേറെ പേര്‍ക്കാണ് രാജ്യത്ത് ജീവന്‍ നഷ്‍ടമായത്. ദിവസവും ആയിരക്കണക്കിനാളുകള്‍ രോഗബാധിതരാകുന്നു. കൂട്ടമരണം നടക്കുന്ന ബ്രസീലില്‍ നിന്നുള്ള ഞെട്ടിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

 

   യുഎസിലേക്ക് തനിക്കൊപ്പം വന്ന സംഘത്തിലെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബോള്‍സനാരോയോട് ഐസൊലേഷനില്‍ പോകാന്‍ ആരോഗ്യ വിദഗ്‍ധര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം പൊതുവേദിയിലെത്തിയ അദ്ദേഹം ജനങ്ങള്‍ക്ക് ഹസ്‍തദാനം ചെയ്യുകയും ആശ്ലേഷിക്കുകയും ചെയ്‍തു. ലോകരാജ്യങ്ങള്‍ മുഴുവന്‍ ജനങ്ങളോട് വീട്ടിലിരിക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് ബോള്‍സനാരോയുടെ തലതിരിഞ്ഞ ഉപദേശം.

 

  സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ആരും പാലിക്കരുതെന്നും ബോള്‍സനാരോ നിര്‍ദേശിച്ചു. സാമൂഹിക അകലം പാലിക്കണമന്ന് ജനങ്ങളോട് നിര്‍ദേശിച്ച ആരോഗ്യ മന്ത്രിയെ അദ്ദേഹം പുറത്താക്കുകയും ചെയ്‍തു. ആയിരത്തിലറെ പുതിയ കേസുകളാണ് ദിവസവും സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1807 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

  ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 87187 ആയി. രോഗികളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ പത്താം സ്ഥാനത്താണ് ബ്രസീല്‍. ആമസോണ്‍ കാടുകളോട് ചേര്‍ന്നുള്ള ആമസോണ സംസ്ഥാനത്താണ് ശവപ്പെട്ടികള്‍ കൂട്ടമായി കുഴിച്ചുമൂടുന്നത്. സംസ്ഥാനത്ത് ശവപ്പെട്ടികള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. രോഗികളുടെ എണ്ണം ഉയരുമ്പോള്‍ ആശുപത്രികളില്‍ ഐസിയുകളും വെന്‍റിലേറ്ററുകളുമില്ലാത്ത അവസ്ഥയാണ്.

 

  റിയോ ഡി ജനീറോയിലും സെമിത്തേരികളില്‍ സംസ്‍കരിക്കാനാകാതെ മൃതശരീരങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ആളുകള്‍ മരിക്കുന്നത് തടയാന്‍ തന്‍റെ കൈയില്‍ മാജിക്കൊന്നുമില്ലെന്നാണ് ബോള്‍സനാരോ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ തയ്യാറാകാതെയാണ് പ്രസിഡന്‍റ് മരണം തടയാന്‍ മാജിക്ക് അറിയില്ലെന്ന് പറയുന്നത്.

 

  മത്സരങ്ങള്‍ നടത്തിയില്ലെങ്കില്‍ തൊഴിലില്ലായ്‍മ ഫുട്ബോള്‍ ക്ലബ്ബുകളെയും ബാധിക്കും.''- ബോള്‍സനാരോ പറഞ്ഞു. ''ഫുട്ബോള്‍ കളിക്കാര്‍ക്ക് രോഗം ബാധിച്ചാല്‍ മരിക്കാനുള്ള ചെറിയ സാധ്യത മാത്രമേയുള്ളൂ. കായികതാരങ്ങളായതിനാല്‍ അവര്‍ക്ക് നല്ല ആരോഗ്യമുണ്ടാകുന്നതിനാലാണിത്.''- ബോള്‍സനാരോ പറഞ്ഞു. അര്‍ജന്‍റീന ഇപ്പോള്‍ തന്നെ 2019-2020 സീസണ്‍ റദ്ദാക്കിയിട്ടുണ്ട്.

 

  ഭരണകൂടത്തിന്‍റെ നിരുത്തരവാദപരമായ നടപടികള്‍ തന്നെയാണ് രാജ്യത്തിന്‍റെ ഈ അവസ്ഥയ്ക്ക് കാരണം. അയല്‍ രാജ്യമായ അര്‍ജന്‍റീന ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്ന പ്രതിരോധ നടപടികള്‍ ഇതിന് തെളിവാണ്. ലോകം മുഴുവന്‍ കൊവിഡ്-19 മഹാമാരിയെ ആശങ്കയോടെ നേരിടുമ്പോള്‍ ബ്രസീലില്‍ ഒരു നിയന്ത്രണങ്ങളുമുണ്ടായിരുന്നില്ല. രോഗബാധിതരുടെ എണ്ണം ഉയരുകയും ആളുകള്‍ മരിക്കാന്‍ തുടങ്ങിയപ്പോഴും ബ്രസീലിലെ സ്ഥിതിയില്‍ മാറ്റമുണ്ടായില്ല.

 

  കാരണം ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച രോഗം ആ രാജ്യത്തെ ഭരണാധികാരിക്ക് വെറും പനിയായിരുന്നു. ബ്രസീല്‍ പ്രസിഡന്‍റ് ജെയിര്‍ ബോള്‍സനാരോയുടെ അനാസ്ഥയുടെ ഇരകളാവുകയാണ് രാജ്യത്തെ നിസ്സഹായരായ ജനങ്ങള്‍. കൊറോണ വൈറസ് വ്യാപനം തുടങ്ങിയത് മുതല്‍ ഇത് അത്ര വലിയ രോഗമല്ലെന്ന നിലപാടാണ് ബോള്‍സനാരോ സ്വീകരിച്ചത്. ഇത് വെറും പനിയാണെന്നും മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ച് ആളുകളെ ഭയപ്പെടുത്തുകയാണെന്നുമായിരുന്നു ബോള്‍സനാരോ പറഞ്ഞത്.

 

 

 സ്വയം ക്വാറന്‍റൈന്‍ ലംഘിച്ചും ജനങ്ങളുമായി അടുത്തിടപഴകിയും ബോള്‍സനാരോ വൈറസിനെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. കൊവിഡിനെ പേടിച്ച് ആരും വീട്ടിലിരിക്കരുതെന്നും എല്ലാവരും ജോലിക്ക് പോകണമെന്നുമാണ് ബോള്‍സനാരോ രാജ്യത്തെ ജനങ്ങളോട് പറഞ്ഞത്. ആളുകള്‍ ജോലിക്ക് പോകാതിരുന്നാല്‍ രാജ്യത്തിന്‍റെ സമ്പദ്‍ വ്യവസ്ഥ തകരുമെന്നതാണ് പ്രസിഡന്‍റിനെ ആശങ്കപ്പെടുത്തിയത്.  

 

  ബ്രസീലില്‍ അതിവേഗമാണ് കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നത്. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും ചൈനയെ ബ്രസീല്‍ മറികടന്ന് കഴിഞ്ഞു. 6006 പേരാണ് ഇതുവരെ മരിച്ചത്. ദിവസവും നൂറിലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 105 പേരാണ് മരിച്ചത്. ഏതാനും ദിവസമായി പ്രതിദിന മരണസംഖ്യ 100-ന് മുകളിലാണ്. ബ്രസീലില്‍ മരണസംഖ്യ വന്‍തോതില്‍ ഉയര്‍ന്നതോടെ ശ്‍‍മശാനങ്ങള്‍ നിറഞ്ഞു.

 

  ആമസോണ്‍ മഴക്കാടുകള്‍ക്ക് സമീപമുള്ള സെമത്തേരിയില്‍ കൂട്ടക്കുഴിമാടം ഒരുക്കുന്നതിന്‍റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. ആമസോണ്‍ കാടുകളോട് ചേര്‍ന്നുള്ള ആമസോണ സംസ്ഥാനത്താണ് ശവപ്പെട്ടികള്‍ കൂട്ടമായി കുഴിച്ചുമൂടുന്നത്. സംസ്ഥാനത്ത് ശവപ്പെട്ടികള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്.

 

 

 

Find out more: