വിശാഖപട്ടണം വാതകച്ചോർച്ച അന്വേഷണ കമ്മിറ്റിക്ക് മാത്രം പ്രവേശന അനുമതി. ഈ വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതിയിൽ അംഗങ്ങളല്ലാതെയുള്ളവർക്ക് പ്ലാന്‍റിലേക്കുള്ള പ്രവേശനം നിഷേധിച്ചിട്ടുമുണ്ട്. ചീഫ് ജസ്റ്റിസ് ജെകെ മഹേശ്വരി, ജസ്റ്റിസ് ലളിത കന്നേഗന്തി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

 

  ദുരിതബാധിതർക്ക് നീതി ലഭ്യമാക്കുക, നിലവിലുള്ള സ്ഥലത്ത് നിന്ന് ഫാക്ടറി മാറ്റുക, കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പൊതുതാൽപര്യ ഹർജികൾ കേൾക്കവെയാണ് കോടതി പരാമർശങ്ങൾ.വാതകചോർച്ചയുണ്ടായ വിശാഖപട്ടണത്തെ എൽജി പോളിമേഴ്സ് പ്ലാന്‍റ് പിടിച്ചെടുക്കാൻ ആന്ധ്രാപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.  സംസ്ഥാന സർക്കാരിന് പുറമെ ദേശീയ ഹരിത ട്രിബ്യുണലും വിശാഖപട്ടണം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 നേരത്തെ മെയ് 22ന് കേസ് പരിഗണിച്ചപ്പോൾ കമ്പനി ഡയറക്ടർമാരോട് കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇവരുടെ പാസ്പോർട്ടുകൾ അനുവാദം ഇല്ലാതെ നൽകരുതെന്നും കോടതി വ്യക്തമാക്കിയതാണ്.  അതേസമയം ഈ സംഭവത്തിൽ അപകടത്തിൽ 12 പേർക്കായിരുന്നു ജീവൻ നഷ്ടപ്പെട്ടത്. ഒരു കുട്ടിയുൾപ്പെടെയായിരുന്നു 12 മരണം. അതേസമയം ഭോപ്പാൽ ദുരന്തം  ഓര്മിപ്പിച്ചാണ്വി ശാഖപട്ടണത്ത്  വാതക  ചോർച്ച  ഉണ്ടായിരിക്കുന്നത്.

 

  ഭോപ്പാൽ ദുരന്തത്തെ ഓർമപ്പെടുത്ത ദൃശ്യങ്ങളായിരുന്നു പുലർച്ചെ വിശാഖപട്ടണത്ത് കണ്ടത്.  മരണം മുന്നിൽക്കണ്ട ഗ്രാമീണർ ഓടിരക്ഷപ്പെടാൻപോലും കഴിയാതെ ബോധരഹിതരായി വീണു. ഓവുചാലിലും കിണറ്റിലുമായാണ് ഓരോ മൃതദേഹങ്ങൾ കണ്ടെത്തിയത്. വാതകച്ചോർച്ചയുണ്ടായ വെങ്കട്ടപ്പുരം ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ആ കുടുംബം.ബൈക്കിൽ പോകുന്നതിനിടെ അവരൊന്നാകെ ബോധരഹിതരായി വീണു.

 

 

  വെങ്കട്ടപ്പുരത്തെ വഴികളിലാകെ ബോധമറ്റ് കിടക്കുന്ന സ്ത്രീകളും കുഞ്ഞുങ്ങളും. നിവർന്നുനിൽക്കാൻ കഴിയാതെ പലരും തളർന്നുവീണു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. പുറത്തിറങ്ങാൻ പൊലീസ് നിരന്തരം അറിയിപ്പ് കൊടുത്തിട്ടും പലവീടുകളിൽ നിന്നും പ്രതികരണം ഉണ്ടായില്ലവാതകച്ചോർച്ച നിയന്ത്രിച്ച ശേഷമാണ് രക്ഷാപ്രവർത്തകർ വീടുകൾ കയറി ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയത്.

 

 

  ബോധമറ്റ അവസ്ഥയിലായിരുന്നു കുഞ്ഞുങ്ങളും പ്രായമായവരുമെല്ലാം. ഓടിപ്പോകാൻ കഴിയാതിരുന്ന കന്നുകാലികൾ  ശ്വാസം കിട്ടാതെ വീണു. ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് വെങ്കട്ടപുരം.ഉറക്കത്തിലായിരുന്നു എല്ലാവരും. വേനൽക്കാലമായതിനാൽ  തുറന്നിട്ടിരുന്നു. വീടിനുളളിൽ പുക നിറഞ്ഞ് ദുർഗന്ധം വമിച്ചപ്പോഴാണ് കാര്യമറിഞ്ഞത്. 

Find out more: