കൊറോണ കാലത്തെ കപ്പേള എന്ന ഈ  സിനിമ പ്രേക്ഷകർ ഏറ്റെടുക്കുന്നു തെലുങ്കിലേക്ക് കാലെടുത്ത് വയ്ക്കുന്നു. പരീക്ഷ ഹൃദയങ്ങളിൽ ഏറെ ആകാംഷായുടെ ഹറാം കൊള്ളിച്ച ചിത്രമാണ് കപ്പേള. വളരെയധികം സാമുദായിക മാറ്റങ്ങൾക്ക് ഉൾപ്പെടുത്തി  കൊണ്ട് എല്ലാവരുടെയും മനസിന്റെ കോണിൽ ഇപ്പോഴും നിൽക്കുകയാണ് കപ്പേള. കപ്പേള നെറ്റ്ഫ്ലിക്സിലെത്തിയതോടെ ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും ചിത്രത്തിന് മികച്ച അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നത്.

 

 

 

  ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് അടക്കമുള്ളവ‍ർ ചിത്രത്തെ വാഴ്ത്തുകയുണ്ടായിി. അന്ന ബെന്നിനെയും റോഷൻ മാത്യുവിനെയും ശ്രീനാഥ് ഭാസിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകനും നടനുമായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള.ഇപ്പോഴിതാ കപ്പേള തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടാൻ ഒരുങ്ങുകയാണ്. മലയാളത്തിൽ നിന്ന് പ്രേമം, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളുടെ റീമേക്ക് റൈറ്റുകള്‍ സ്വന്തമാക്കിയ സിത്താര എന്‍റര്‍ടെയ്ൻമെന്‍റ്സാണ് കപ്പേളയുടേയും റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്.

 

 

 

 

  കപ്പേളയുടെ നിര്‍മ്മാതാവായ വിഷ്ണു വേണു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. അല്ലു അര്‍ജ്ജുന്‍റെ അല വൈകുണ്ഡപുരമുലു, ജേഴ്സി, ഭീഷ്മ തുടങ്ങി നിരവധി സിനിമകളൊരുക്കിയിട്ടുള്ളവരാണ് സിത്താര എന്‍റര്‍ടെയ്ൻമെന്‍റ്സ്.മലയാളത്തിൽ നിന്ന് 'കപ്പേള' അടുത്തിടെ നെറ്റ്ഫ്ലിക്സിൽ റീ റിലീസ് ചെയ്തിരുന്നു. തീയേറ്ററിൽ റിലീസ് ചെയ്ത് 5 ദിവസം ആയപ്പോഴേക്കും കൊറോണ ഭീതിയിൽ ഈ ചിത്രം പിൻവലിക്കേണ്ടി വന്നിരുന്നു. അതിന് പിന്നാലെയാണ് നെറ്റ്ഫ്ലിക്സിൽ എത്തിയത്.

 

 

 

  വൻവരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്, അതിനു പിന്നാലെ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടാൻ ഒരുങ്ങുകയുമാണ്. മാത്രമല്ല തീയേറ്ററുകൾ പൂട്ടിയതോടെ സജീവമായ ഒടിടി പ്ലാറ്റ്‍ഫോമുകളിൽ പുതിയ സിനിമകൾ റിലീസിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ നിരവധി സിനിമകള്‍ ഇത്തരത്തിൽ ഇത്തരം പ്ലാറ്റ്‍ഫോമുകളിൽ എത്തുകയുണ്ടായി. കപ്പേളയിൽ ജെസി, വിഷ്ണു, റോയ് എന്നീ കഥാപാത്രങ്ങളായി അന്നയും റോഷനും ശ്രീനാഥും മികച്ച പ്രകടനമാണ് നടത്തിയിരുന്നത്.

 

 

 

  തെലുങ്കിൽ ആരൊക്കെയാണ് ഈ കഥാപാതമായെത്തുന്നത് ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് സൂചന. കഥാസ് അൺടോള്‍ഡിന്‍റെ ബാനറിലാണ് കപ്പേള ഒരുക്കിയിരുന്നത്. മാര്‍ച്ച് 6 നാണ് കപ്പേള തിയേറ്ററുകളില്‍ എത്തിയിരുന്നത്. 5 ദിവസത്തിനുശേഷം തീയേറ്ററുകള്‍ പൂട്ടുകയായിരുന്നു. ജൂൺ 22നാണ് ചിത്രം നെറ്റ്ഫ്ലിക്സിവരനെ ആവശ്യമുണ്ട്, ഫോറന്‍സിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നെറ്റ്ഫ്ലിക്സിൽ എത്തിയ മലയാള ചിത്രമാണ് കപ്പേള.

 

 

 

  ഹെലന് ശേഷം അന്ന ബെന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയായിരുന്നു ഇത്. കൊവിഡ് 19 നെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചിടാന്‍ മാര്‍ച്ച് 10 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നത്.

Find out more: