വന്ദേ ഭാരത് മിഷൻ ധീരതയോടെ മുന്നോട്ട് പോയ് കൊണ്ടിരിക്കുകയാണ്. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ഇതുവരെ 814,000 പേരെയാണ് രാജ്യത്തെത്തിക്കാൻ സാധിച്ചത്. അഞ്ചാംഘട്ടത്തിൽ യുഎസ്എ, കാനഡ, ഖത്തർ, ഒമാൻ, യുഎഇ, സിങ്കപ്പൂർ, യുകെ, പാരിസ്, സൗദി അറേബ്യ, ബഹ്റൈൻ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേരെ തിരികെയെത്തിക്കുമെന്നും മന്ത്രി പറഞ്ഞു
.വന്ദേഭാരത് മിഷന്റെ ഭാഗമായി മെയ് 6 മുതൽ 814,000ത്തിലധികം ഇന്ത്യക്കാരെ വിവിധ മാർഗങ്ങിലൂടെ രാജ്യത്തെത്തിച്ചു. ഇതിൽ 53 രാജ്യങ്ങളിൽ നിന്നായി 270,000ത്തിലധികം ആളുകളെത്തിയത് വിമാനമാർഗമാണ്.' ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തു.വന്ദേ ഭാരത് മിഷന്‍റെ അഞ്ചാംഘട്ടം ആഗസ്റ്റ് ഒന്നുമുതൽ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ ഈ ഘട്ടത്തിൽ രാജ്യത്തേക്കെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 23 ലെ കണക്കുപ്രകാരം, വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ 919 അന്താരാഷ്ട്ര വിമാനങ്ങളും 252 ഫീഡർ വിമാനങ്ങളും ഉൾപ്പെടെ 1,197 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. എയർ ഇന്ത്യ ഗ്രൂപ്പ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നിവയാണ് ഈ വിമാന സർവീസുകൾ നടത്തിയത്.മാത്രമല്ല 'നേരത്തെ ചെയ്തതുപോലെ ഈ ഘട്ടവും പുരോഗമിക്കുമ്പോൾ കൂടുതൽ സ്ഥലങ്ങളും വിമാനങ്ങളെയും ഉൾപ്പെടുത്തും' ഹർദീപ് സിങ് പുരി പറയുന്നു.
ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാജ്യത്ത് ആഭ്യന്തര വ്യോമഗതാഗതവും നിർത്തിവെച്ചിരുന്നത്. പിന്നീട് രണ്ട് മാസങ്ങൾക്ക് ശേഷം മെയ് 25നാണ് സർവീസിന് അനുമതി നൽകുന്നത്.
ഇതുവരെ 3,370 സർവീസുകളാണ് ഒരാഴ്ച കാലയളവിൽ നടത്തിയിരിക്കുന്നത്. മെയ് 25- 428, മെയ് 26- 445, മെയ് 27- 460, മെയ് 28- 494, മെയ് 30- 529, മെയ് 31ന് 501 എന്നിങ്ങനെയാണ് വിമാന സർവീസുകൾ നടത്തിയത്.
പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾക്ക് ദിവസേനയുള്ള വിമാന സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ അനുമതിയുണ്ട്. ഈ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇത്. ചൊവാഴ്ചയാണ് ആന്ധ്രാപ്രദേശ് ആഭ്യന്ത വിമാന സർവീസുകൾ പുനരാരംഭിച്ചത്. പശ്ചിമബംഗാൾ വ്യാഴാഴ്ചയും.