ഇന്ന് കേരളത്തിൽ 1167 പേർക്ക് കൊവിഡ്-19 . കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്ന തോതിലാണെങ്കിലും ഇന്ന് കൊവിഡ് നെഗറ്റീവായവരുടെ എണ്ണം 679 ആണ്. തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂർ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂർ 15, കാസർകോട് 36 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങളാണ് മുഖ്യമന്ത്രി സ്ഥിരീകരിച്ചത്.
എറണാകുളം സ്വദേശി 82 വയസ്സുള്ള അബൂബക്കർ, കാസർകോട് സ്വദേശി 70 വയസുള്ള അബ്ദു റഹിമാൻ, ആലപ്പുഴയിലെ 65 വയസുള്ള സൈനുദ്ദീൻ, തിരുവനന്തപുരത്ത് 65 വയസുള്ള സെൽവമണി എന്നിവർക്കാണ് ജീവൻ നഷ്‌ടമായത്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ശേഷം ഏറ്റവും അധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണ് ഇന്ന്.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്.
തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർകോട് 38, ഇടുക്കി 7 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങൾ പോലീസ് നിരീക്ഷിക്കുന്നുണ്ട്. വിവിധ വകുപ്പുക ചുമത്തി കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യം കൂട്ടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളിൽ വരുന്ന മരണങ്ങളെല്ലാം കൊവിഡ് മരണങ്ങളല്ല. സമ്പർക്കത്തിലൂടെയുള്ള രോഗബാധ നിയന്ത്രിക്കാൻ ശ്രമിക്കണം. സർക്കാർ പുറത്തിറക്കിയ ഉത്തരവുകളും മാർഗനിർദേശങ്ങളും എല്ലാവരും പാലിക്കണം.ആരോഗ്യ പ്രവർത്തകരിലും പോലീസ് ഉദ്യോഗസ്ഥരിലും രോഗബാധ സ്ഥിരീകരിക്കുന്നത് തുടരുകയാണ്.
രോഗികളുടെ എണ്ണം വർധിച്ചതോടെ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം ഉയരുകയാണ്. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെയും കണ്ടെയ്‌ൻമെൻ്റ് സോണുകളുടെയും എണ്ണം വർധിച്ചു.രോഗബാധിതരുടെ എണ്ണവും മരണം സംഭവിക്കുന്നവരുടെ എണ്ണവും വർധിച്ചതോടെ സംസ്ഥാനത്തെ സാഹചര്യം കൂടുതൽ ഗുരുതരമാകുകയാണ്.
സമ്പർക്കത്തിലൂടെയുള്ള കേസുകളും ഉറവിടമറിയാത്ത കൊവിഡ് ബാധയുമാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നത്.കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വ്യക്തമാക്കിയത്.