
കോവിഡ് ആൻ്റിജൻ പരിശോധനയോട് ചിലർക്ക് പുച്ഛമോ. മുംബൈയിലെ പ്രധാന ലാബുകളുടെ കണക്ക് പ്രകാരം കൊവിഡ് രോഗലക്ഷണങ്ങളുള്ളവരിൽ ആൻ്റിജൻ പരിശോധന നെഗറ്റീവായെങ്കിലും ഇവരിൽ 65 ശതമാനത്തോളം പേര്‍ ആര്‍ടി പിസിആര്‍ പരിശോധനയിൽ പോസിറ്റീവായി. ഇതോടെയാണ് ആൻ്റിജൻ പരിശോധനയിലെ കൃത്യത സംബന്ധിച്ച് സംശയമുയരുന്നത്.കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് ക്ലസ്റ്ററുകളിലടക്കം നിലവിൽ സ്ക്രീനിങിനായി ആൻ്റിജൻ പരിശോധന വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ആൻ്റിജൻ പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചാൽ അത് സ്ഥിരീകരിക്കാമെങ്കിലും നെഗറ്റീവ് ഫലമാണ് ലഭിക്കുന്നതെങ്കിൽ വ്യക്തിയ്ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്നതാണ് പ്രതിസന്ധി.ഇതേത്തുടര്‍ന്ന് തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആൻ്റിജൻ പരിശോധന ഉപേക്ഷിച്ച് കൊവിഡ്-19 രോഗനിര്‍ണയത്തിനായി പൂര്‍ണമായും ആര്‍ടി - പിസിആര്‍ പരിശോധനയെ ആശ്രയിക്കാൻ തീരുമാനിച്ചു.
രാജ്യത്ത് കൊവിഡ് പരിശോധനയ്ക്കായി വ്യാപകമായി ഉപയോഗിക്കപ്പടുന്ന ആൻ്റിജൻ പരിശോധനയുടെ കൃത്യതയിൽ സംശയവുമായി സംസ്ഥാനങ്ങള്‍. ആൻ്റിജൻ പരിശോധനയിൽ നെഗറ്റീവ് ഫലം കാണിക്കുന്ന പലരും പിസിആര്‍ പരിശോധനയിൽ കൊവിഡ് പോസിറ്റീവാകുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം ആൻ്റിജൻ ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ച് 3.6 ലക്ഷം സാംപിളുകളാണ് ഈ കാലയളവിൽ പരിശോധിച്ചത്.
ഇതിൽ 6 ശതമാനം പേരാണ് പോസിറ്റീവായത്. ഇതിൽ രോഗലക്ഷണങ്ങളില്ലാത്ത 2,294 പേര്‍ക്ക് ആൻ്റിജൻ പരിശോധനയിൽ നെഗറ്റീവ് ഫലമാണ് ലഭിച്ചതെങ്കിലും കൂടുതൽ കൃത്യതയുള്ള ആര്‍ടി പിസിആര്‍ പരിശോധനയിൽ ഇതിൽ 15 ശതമാനം പേര്‍ക്ക് പോസിറ്റീവ് ഫലം ലഭിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.തെറ്റായ നെഗറ്റീഫ് ഫലം സംബന്ധിച്ച് മുംബൈയിൽ നിന്ന് ആശങ്കപ്പെടുത്തുന്ന ഫലമാണെങ്കിലും ഡൽഹിയിൽ തെറ്റായ ഫല ലഭിച്ചവരുടെ എണ്ണം കുറവാണെന്നാണ് കണക്കുകള്‍.
ജൂൺ 18 മുതൽ ജൂലൈ 21 വരെയുള്ള കണക്കുകള്‍ പ്രകാരം 15 ശതമാനം രോഗലക്ഷണങ്ങളുള്ളവര്‍ക്ക് മാത്രമാണ് ആൻ്റിജൻ പരിശോധനയിൽ തെറ്റായ ഫലം ലഭിച്ചത്.ഇത് പൂര്‍ണമായും പരമ്പരാഗത രീതിയായ ആര്‍ടി പിസിആര്‍ പരിശോധന ഉപയോഗിച്ചാണ്. ആര്‍ടി - പിസിആര്‍ കിറ്റുകള്‍ തങ്ങള്‍ക്ക് ആവശ്യത്തിന് ലഭ്യമാണെന്നും അതുകൊണ്ടാണ് മറ്റു മാര്‍ഗങ്ങളെ ആശ്രയിക്കാത്തതെന്നുമാണ് തമിഴ്നാട് മെഡിക്കൽ സര്‍വീസസ് കോര്‍പ്പറേഷൻ എം ഡി ഡോ. പി ഉമാനാഥ് പറയുന്നത്.
ഉയര്‍ന്ന തോതിൽ നെഗറ്റീവ് ഫലം ലഭിക്കുന്നതിനാൽ ഇടപെടൽ വൈകിപ്പിക്കാൻ മാത്രമേ ഇത് സഹായിക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നെഗറ്റീവ് ഫലത്തിൻ്റെ കൃത്യതയിൽ ഉറപ്പില്ലാത്തതിനാലാണ് തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആൻ്റിജൻ പരിശോധന ഒഴിവാക്കിയത്. 113 കേന്ദ്രങ്ങളിലായി തമിഴ്നാട്ടിൽ ദിവസവും 50,000 പേരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്.