ചിലർ ഭാവി പരിപാടികളിൽ മാറ്റം വരുത്തിയും, ഇപ്പോൾ വില്പനയിലുള്ള വാഹനങ്ങൾക്ക് വമ്പൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചാണ് പിടിച്ചു നിൽക്കുന്നത്. അതെ സമയം നിൽക്കകളിയില്ലാതെ സ്വന്തം ആസ്ഥാനമന്ദിരം വില്പനയ്ക്ക് വച്ചിരിക്കുകയാണ് ഒരു കാർ കമ്പനി.ലോകത്തിലെ ഏറ്റവും ഭംഗിയേറിയ കാർ കമ്പനി ആസ്ഥാന മന്ദിരങ്ങളിൽ ഒന്നായ മക്ലാറന്റെ ഹെഡ്ഓഫീസ് 2004-ൽ ആണ് പ്രവർത്തനം ആരംഭിച്ചത്. റിപ്പോർട്ടുകൾ അനുസരിച്ച് ബ്രിട്ടീഷ് വാഹന നിർമ്മാതാക്കൾ 200 മില്ല്യൺ യൂറോ (ഏകദേശം 1,880 കോടി) ആണ് വോക്കിങ് ആസ്ഥാന മന്ദിരത്തിന് വിലയിട്ടിരിക്കുന്നത്.ചെറിയ വാഹന നിർമാതാക്കൾ അല്ല.


 സ്പോർട്സ് കാറുകൾ മാത്രം നിർമ്മിക്കുന്ന, ഫോർമുല വൺ റേസിങ്ങിലെ നിറസാന്നിദ്ധ്യവുമായ മക്ലാറൻ ആണ് ബ്രിട്ടനിലെ വോക്കിങ്ങിലേ തങ്ങളുടെ ആസ്ഥാന മന്ദിരം വിൽപയ്ക്ക് വച്ചിരിക്കുന്നത്. കൊവിഡ്-19 മൂലമുണ്ടായ നഷ്ടം നികത്താനാണ് കമ്പനി ഈ രീതി പരീക്ഷിക്കുന്നത്. കരാർ അനുസരിച്ച് മക്ലാറൻ്റെ പ്രവർത്തനം തുടർന്നും വോക്കിങ് ഹെഡ്ക്വാട്ടേഴ്സിൽ തന്നെ തുടരും. പുതിയ ഉടമയ്ക്ക് ഉടമസ്ഥാവകാശം കൈമാറും എന്ന് മാത്രം. മാത്രമല്ല കുറച്ച് വർഷത്തേക്ക് പുതിയ ഉടമയിൽ നിന്നും സ്ഥലം പാട്ടത്തിനെടുത്താവും മക്ലാറൻ തുടർന്നും അതെ സ്ഥലത്ത് പ്രവർത്തിക്കുക.ആസ്ഥാനമന്ദിരം വില്പനയ്ക്ക് വച്ചിരിക്കുന്നു എന്നതിനർത്ഥം മക്ലാറൻ അടച്ചുപൂട്ടുന്നു എന്നല്ല.



ആസ്ഥാന മന്ദിരം വിൽക്കുന്നതിലൂടെ ദൈന്യന്തിന പ്രവർത്തനങ്ങൾക്കാവശ്യമായ പണം കണ്ടെത്താൻ സാധിക്കും എന്ന് മക്ലാറൻ വിശ്വസിക്കുന്നു. മെയ് മാസത്തിൽ വോക്കിങ്ങ് ആസ്ഥാനം മന്ദിരത്തിലെ ഏകദേശം 1200 തൊഴിൽ കമ്പനി വെട്ടികുറച്ചിരുന്നു. അപ്ലൈഡ്, ഓട്ടോമോട്ടീവ്, റേസിംഗ് ഡിവിഷനുകളിൽ ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെട്ടത്. തങ്ങളുടെ ക്ലാസിക് കാർ ശേഖരം വിറ്റഴിക്കുന്നതിലൂടെ ഏകദേശം 2,585 കോടി സമാഹരിക്കാനും മക്ലാറൻ ശ്രമിച്ചിരുന്നു.



ഇതുകൂടാതെ നാഷണൽ ബാങ്ക് ഓഫ് ബഹ്റൈനിൽ നിന്നും ഏകദേശം 1,410 കോടി രൂപ മക്ലാറൻ ലോണും എടുത്തിരുന്നു.മക്ലാറൻ ടെക്നോളജി സെന്റർ, മക്ലാറൻ പ്രൊഡക്ഷൻ സെന്റർ, മക്ലാറൻ തൊട്ട് ലീഡർഷിപ് സെന്റർ എന്നിങ്ങനെ മൂന്നോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഒരു വമ്പൻ ആസ്ഥാനമന്ദിരം ആണ് വോക്കിങ്ങിലേത്. സ്പോർട്സ് കാറുകൾ മാത്രം നിർമ്മിക്കുന്ന, ഫോർമുല വൺ റേസിങ്ങിലെ നിറസാന്നിദ്ധ്യവുമായ വാഹന നിർമ്മാതാക്കളാണ് ലോകത്തിലെ ഏറ്റവും ഭംഗിയേറിയ ആസ്ഥാനമന്ദിരങ്ങളിൽ ഒന്നിനെ വിൽക്കാൻ ശ്രമിക്കുന്നത്.

Find out more:

car