
ഷവർ സംവിധാനം, മറ, പ്ലംബിംഗ് ജോലികൾ എന്നിവ ഇറിഗേഷൻ വകുപ്പ് പൂർത്തിയാക്കും. സ്‌നാനം കഴിഞ്ഞുള്ള മലിനജലം ടാങ്കിൽ നിന്ന് നീക്കം ചെയ്യാനുള്ള ചുമതല ദേവസ്വം ബോർഡിനാണ്. പൈപ്പ് കണക്ഷൻ വാട്ടർ അതോറിറ്റി നൽകും. സാനിറ്റെസേഷൻ സൗകര്യം ആരോഗ്യ വകുപ്പും ദേവസ്വം ബോർഡും ചേർന്ന് ഒരുക്കും. പ്രവർത്തനങ്ങളുടെ മേൽനോട്ടം റവന്യു വകുപ്പ് നിർവഹിക്കും. അതേ സമയം തുലാമാസപൂജയ്ക്കായിട്ടുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും ശബരിമലയിൽ പൂർത്തിയായി.
കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡൻറ് കെ രാധാകൃഷ്ണനെ പോലീസ് സ്‌പെഷ്യൽ ഓഫീസറായി നിയോഗിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും കെഎപി മൂന്നാം ബറ്റാലിയൻ കമാൻഡൻറും അദ്ദേഹത്തെ സഹായിക്കും. വടശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. മറ്റ് പാതകൾ അടയ്ക്കും. പമ്പാനദിയിൽ സ്‌നാനം അനുവദിക്കില്ല. തീർഥാടകരും ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ഉൾപ്പെടെ ആർക്കും തന്നെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കില്ല.
വിർച്വൽ ക്യൂ സംവിധാനം ശനിയാഴ്ച്ച രാത്രിയോടെയോ ഞായറാഴ്ച രാവിലെയോ പ്രവർത്തനക്ഷമമാകും. ഒറ്റത്തവണയായയി 250 ൽ അധികം പേർക്ക് സന്നിധാനത്തിലേയ്ക്ക് പ്രവേശനം അനുവദിക്കില്ല. ശബരിമലയിൽ തുലാമാസ പൂജയ്ക്ക് ദർശനത്തിനെത്തുന്ന തീർഥാടകർക്ക് സ്‌നാനത്തിനായി ഇരുപത് ഷവർ സംവിധാനം പമ്പ ത്രിവേണിയിൽ ഒരുക്കും.