മുഖം മിനുക്കി പൊന്മുടി ടൂറിസം ഒരുങ്ങുകയാണ്. പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തെ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ലോവർ സാനിറ്റോറിയത്തിൽ പുതുതായി ഏർപ്പെടുത്തിയ സൗകര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കോവിഡിനെ അതിജീവിച്ച് ടൂറിസം മേഖലയെ വീണ്ടും പഴയ പ്രതാപത്തിലേക്കെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്. പരിസ്ഥിതിയെ ഒരുതരത്തലും പോറലേൽപ്പിക്കാതെയാണ് സർക്കാർ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. ടൂറിസം രംഗത്തെ വലിയൊരു കുതിച്ചുചാട്ടത്തിനു മുന്നോടിയായുള്ള മന്ദതയായി കോവിഡിനെ കണ്ടാൽമതിയെന്നും സഞ്ചാരികളുടെ പറുദീസയായി വീണ്ടും കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ നാലരവർഷത്തിനിടെ കേരളത്തിന്റെ ടൂറിസം രംഗത്തുണ്ടായത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.



 കോവിഡ് കാരണം 25,000 കോടിയുടെ നഷ്ടമാണ് ടൂറിസം രംഗത്തുണ്ടായത്. ഈ രംഗത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന 15 ലക്ഷത്തോളം പേരുടെ തൊഴിലിനെ ഇത് ബാധിച്ചു.എന്നാൽ കോവിഡ് വലിയ രീതിയിൽ ടൂറിസം മേഖലയെ ബാധിച്ചു. നിരവധി തൊഴിൽനഷ്ടങ്ങളും ഇതിലൂടെയുണ്ടായി. ഈ പ്രതിസന്ധിയിൽ നിന്നും തിരിച്ചുകയറുന്നതിനായി ടൂറിസം മേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്നവർക്ക് 455 കോടിയുടെ വായ്പാ സഹായ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംരംഭകർക്ക് 25 ലക്ഷം വരെയും തൊഴിലാളികൾക്ക് 30,000 രൂപവരെയും ഇതിലൂടെ വായ്പ ലഭിക്കും. നല്ലകാലത്തെ വരവേൽക്കാൻ നല്ല പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ് ഇപ്പോൾ സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ ടൂറിസം ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച നാലരവർഷക്കാലമാണ് കടന്നു പോയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.



   ഇക്കാലയളവിൽ അന്താരാഷ്ട്ര തലത്തിലുള്ളതടക്കം നിരവധി പുരസ്‌കാരങ്ങൾ കേരളം സ്വന്തമാക്കി. അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾക്ക് പുറമേ കൂട്ടികൾക്കുള്ള കളിക്കളം, ലാൻഡ് സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. അപ്പർ സാനിറ്റോറിയം തിരക്കാകുമ്പോൾ സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും സഞ്ചാരികളുമായി വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് സൗകര്യപ്രദമായി പാർക്ക് ചെയ്യുന്നതിനും ലോവർ സാനിറ്റോറിയം ഉപയോഗിക്കാനാകും. നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 2.08 കോടി ചെലവഴിച്ചാണ് ലോവർ സാനിറ്റോറിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.   

Find out more: