
സർക്കാരിന്റെ നിർദ്ദേശം ലംഘിച്ചാണ് വെള്ളിയാഴ്ച യാത്ര ആരംഭിച്ചത്. ഇതേത്തുടർന്ന് യാത്ര പോലീസ് തടഞ്ഞു. യാത്രനയിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് എൽ മുരുകൻ അടക്കമുള്ള നേതാക്കൾ അറസ്റ്റിലായിരുന്നു. തിരുത്തണി ക്ഷേത്രത്തിന് സമീപം വെച്ചാണ് യാത്ര പോലീസ് തടഞ്ഞത്. അതേസമയം സംസ്ഥാനത്ത് പാർട്ടിയിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഘടകകക്ഷി നേതാവ് ഡൽഹിയിലെത്തി ബിജെപി നേതൃത്വത്തെ കണ്ടത്.സുരേന്ദ്രന് പിന്തുണയുമായാണ് തുഷാർ വെള്ളാപ്പള്ളി രാജ്യ തലസ്ഥാനത്തെത്തിയതെന്ന് മനോരമ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുമായാണ് ഡൽഹിയിൽ ചർച്ച നടത്തിയെന്ന് തുഷാർ വെള്ളാപ്പള്ളിയും വ്യക്തമാക്കി.
'ഇടതു വലതു രാഷ്ട്രീയ അഡ്ജസ്റ്റ്മെൻൻറുകൾ കണ്ട് ജനം മടുത്തിരിക്കുന്നു. ഈ അഡ്ജസ്റ്റ്മെൻറുകളുടെ ഭാഗമായാണ് ഇന്നു വരെയും കേട്ടിട്ടില്ലാത്ത വിധത്തിൽ ഇത്ര വലിയ നാറുന്ന അഴിമതിക്കഥകൾ തെളിവുകൾ സഹിതം പുറത്തു വന്നിട്ടും പ്രതിപക്ഷം വേണ്ടവിധത്തിൽ രാഷ്ട്രിയമായി ഉപയോഗിക്കാതെ നിർജ്ജീവമായി ഇരിക്കുന്നത്.' തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.സംസ്ഥാന ബിജെപിയിൽ കെ സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രനും പിഎം വേലായുധനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ 24 സംസ്ഥാനനേതാക്കൾ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിന് നൽകിയെന്ന വാർത്തയും ചർച്ചയായ അതേ സാഹചര്യത്തിലാണ് സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതോടെ ബിജെപിയിലും മുന്നണിയിലും പുത്തനുണർവുണ്ടായെന്ന പ്രസ്താവനയുമായി തുഷാർ വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.