ടിക് ടോക് നിരോധിച്ചതോടെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഉൾപ്പെടെ ശബരീഷ് വീഡിയോകൾ പങ്കുവയ്ക്കാറുമുണ്ട്.സോഷ്യൽമീഡിയ ലോകത്ത് മിനിമൽ പോസ്റ്ററുകളിലൂടേയും ടൈപ്പോഗ്രഫിയിലൂടേയും ശ്രദ്ധ നേടിയിട്ടുള്ളയാളാണ് ശബരീഷ്. ഗുരു സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായ രഘുരാമൻ, ബിഗ് ബിയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമായ ബിലാൽ, അനന്തഭദ്രത്തിൽ മനോജ് കെ ജയൻ അവതരിപ്പിച്ച കഥാപാത്രമായ ദിഗംബരൻ, പൈറേറ്റ്സ് ഓഫ് ദി കരീബിയനിലെ ജോണി ഡെപ് അവതരിപ്പിച്ച കഥാപാത്രമായ ജാക്ക് സ്പാരോ, കമ്മട്ടിപ്പാടത്തിൽ മണികണ്ഡൻ അവതരിപ്പിച്ച കഥാപാത്രമായ ബാലൻ, ദേവാസുരത്തിൽ നെപ്പോളിയൻ അവതരിപ്പിച്ച കഥാപാത്രമായ മുണ്ടക്കൽ ശേഖരൻ, ലെഫ്റ്റ് റ്റൈറ്റ് ലെഫ്റ്റിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച കഥാപാത്രമായ വട്ട് ജയൻ, ആടിൽ സൈജു കുറുപ്പ് അവതരിപ്പിച്ച കഥാപാത്രമായ അറക്കൽ അബു തുടങ്ങി നിരവധി കഥാപാത്രങ്ങളായി താൻ മാറിയ ചിത്രങ്ങളാണ് ഡ്യൂപ് ചലഞ്ചിൽ ശബരീഷ് പങ്കുവെച്ചിരിക്കുന്നത്.
ഇത്തരത്തിൽ അവതരിപ്പിച്ച നടന്മാരുടെ ചിത്രങ്ങളാണ് ഡ്യൂപ് ചലഞ്ചായി ഇപ്പോൾ ശബരീഷ് പങ്കുവെച്ചിരിക്കുന്നത്.അടുത്തതായി കെ ജി സിദ്ധാർഥൻ സംവിധാനം ചെയ്യുന്ന പുതിയ ഹ്രസ്വചിത്രമായ ജോർജ്ജ് എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി എത്താൻ ഒരുങ്ങുകയുമാണ് ശബരീഷ് രവി. എറണാകുളം കടവന്ത്ര സ്വദേശിയായ ശബരീഷ് യുകെ സോഫ്റ്റ് വെയർ ഫേമിൽ ക്രിയേറ്റീവ് കൺസൾട്ടൻറാണ്. ഹെർട്ട്ഫോർഡ്ഷിറിൽ സർവകലാശാലയിൽ നിന്ന് ഗ്രാഫിക് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തരബിരുദം നേടിയ ഇദ്ദേഹം ആർഎൽവി കോളേജിൽ നിന്നും ബിഎഫ്എ അപ്ലൈഡ് ആർട്ട് നേടിയിട്ടുമുണ്ട്. ഇവ കൂടാതെ കൊച്ചിൻ ഹനീഫ, മാമുക്കോയ, സുരേഷ് ഗോപി, ഇർഫാൻ ഖാൻ, രജിനികാന്ത്, ആമിർ ഖാൻ, വിക്രം, കലാഭവൻ മണി, മുരളി, ശോഭന, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളുടെ അവിസ്മരണീയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുമുണ്ട് സോഷ്യൽമീഡിയയിൽ ശബരീഷ്.