കൂടുതലായും കൗമാരക്കാരെ അലട്ടുന്ന ഈ സൗന്ദര്യ പ്രശ്നത്തിന് കാരണങ്ങൾ പലതാണ്. ചിലരിൽ ശരീരത്തിലെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മൂലം മുഖക്കുരു ഉണ്ടാകുമ്പോൾ, മറ്റു ചിലരിൽ ജീവിതശൈലിയിലെ മാറ്റങ്ങൾ ഇതിന് കാരണമാകാം. ചില ആഹാര ശീലങ്ങളും മുഖക്കുരുവിലേയ്ക്ക് നയിക്കും.പെട്ടെന്നങ്ങ് അടർന്നു പോകാനായി സ്വാഭാവിക വീട്ടുവൈദ്യങ്ങളായ ഐസ് ക്യൂബുകളും ടൂത്ത്പേസ്റ്റുകളും ഒക്കെ പരീക്ഷിച്ചു നോക്കുന്നവരുമുണ്ട്. മുഖക്കുരു ഉണ്ടാകുന്നതിനു പിന്നിലെ കാരണങ്ങളെപ്പറ്റി ചോദിച്ചാൽ ഇത് നമ്മുടെ ഭക്ഷണ ശീലങ്ങങ്ങളിൽ തുടങ്ങി ഹോർമോൺ വ്യതിയാനങ്ങളും, കാലാവസ്ഥ മാറ്റങ്ങളുമൊക്കെ ഇതിനൊരു കാരണമാണ്. ഈ കാരണങ്ങളെല്ലാം ഓരോ വ്യക്തികളിലും വ്യത്യാസപ്പെടുകയും ചെയ്യുന്നുണ്ട്. അലർജികൾ, വിറ്റാമിനുകളുടെ കുറവ്, തുടങ്ങി ഇത്തരത്തിൽ ശരീരവുമായി ബന്ധപ്പെട്ട പല കാരണങ്ങൾ കൊണ്ടും മുഖക്കുരു ഉണ്ടാകാം.മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഒരു ചെറിയ മുഖക്കുരു മതി പിന്നീടുള്ള കുറച്ച് ദിവസത്തെ നമ്മുടെ മുഴുവൻ സന്തോഷവും കവർന്നെടുക്കാൻ.


അതെങ്ങനെ ഒഴിവാക്കാം എന്നു മാത്രമാവും പിന്നീടുള്ള ചിന്ത. ചിലരിതിനെ സാധൂകരിക്കുമ്പോൾ മറ്റു ചിലർ അത് തെറ്റാണെന്ന് വാദിക്കുന്നു. യഥാർത്ഥത്തിൽ പാലും അതിന്റെ ഉപോൽപ്പന്നങ്ങളും ഒരാൾക്ക് മുഖക്കുരു ഉണ്ടാക്കാൻ കാരണമാകുന്ന ഒരു ഭക്ഷണമാണോ ? അതോ ഇത് വെറുമൊരു മിഥ്യാധാരണയാണോ? ഇന്ന് നമുക്കതിനുള്ള ഉത്തരം കണ്ടെത്താം.ഇക്കാര്യത്തിൽ പലർക്കുമുള്ള ഒരു സംശയങ്ങളിൽ ഒന്നാണ് പാലുൽപന്നങ്ങൾ കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകുമോ എന്നത്. പലർക്കും കാര്യത്തിൽ വിഭിന്ന അഭിപ്രായങ്ങൾ ആണുള്ളത്. തീർച്ചയായും പാലുത്പ്പന്നങ്ങളുടെ ഉപഭോഗം ചില ആളുകൾക്ക് മുഖക്കുരുവിന് കാരണമാകും എന്നതിൽ സംശയമില്ല.


എന്നാലിത് എല്ലാവരിലും ഒരു പോലെ ആകണമെന്നില്ല. ഇത് ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയെ ആശ്രയിച്ച് വ്യത്യാസപ്പെടുകയും ചെയ്യാം. സാധാരണഗതിയിൽ കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് മിക്കവാറും പേർക്കും മുഖക്കുരുവിൻ്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. പാലിലും പാലുൽപ്പന്നങ്ങളിലുമെല്ലാം കൊഴുപ്പിൻ്റെ അളവ് ഉയർന്നതാണെന്ന വസ്തുത നമുക്കറിയാം. അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗം ഒരാളിൽ മുഖക്കുരു സാധ്യതകൾ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ചുരുക്കി പറഞ്ഞാൽ നിങ്ങൾ കഴിക്കുന്ന ചീസ് അധികം ചേർത്ത ഒരു ബർഗറോ, അല്ലെങ്കിൽ ഒരു ഐസ്ക്രീമോ എന്തിന് ഒരു നേരത്തെ ഒരു കപ്പ് പാൽചായ പോലും നിങ്ങൾക്ക് മുഖക്കുരു സമ്മാനിക്കാനുള്ള സാധ്യതയുണ്ടെന്ന് പറയാം.

Find out more: