2005 ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിലും ബാർസോയിയിലാണ് അദ്ദേഹം മത്സരിച്ചത്. 45,451 വോട്ട് നേടി. എന്നാൽ ഒക്ടോബറിൽ രണ്ടാമത് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേരില്ലാതിരുന്നതിനെത്തുടർന്ന് അദ്ദേഹത്തിന് മത്സരിക്കാനായില്ല. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ സഹോദരൻ മുന്നാഫ് ആലം ആണ് സീറ്റിൽ മത്സരിച്ചത്.കൃഷിക്കാരനായ മെഹബൂബിന് പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണുള്ളനാലാമതും നിയമസഭയിലെത്തിയ കൃഷിക്കാരനായ ഇടത് എംഎൽഎക്ക് അടച്ചുറപ്പുള്ള വീടില്ല. കട്ടപ്പുരയിലെ കിടപ്പുമുറിയിൽ മകനോടൊപ്പമുള്ള ചിത്രമാണ് വൈറലാകുന്നത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബുധനാഴ്ച ഫലം വന്നപ്പോൾ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിച്ചത് മെഹബൂബിനായിരുന്നു. ബൽറാംപൂർ മണ്ഡലത്തിൽ മത്സരിച്ച മെഹബൂബ് 53,597 വോട്ട് നേടിയാണ് എതിർ സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. അങ്ങനെ നാലാം തവണയും മെഹബൂബ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1985 ലാണ് മെഹബൂബ് ആദ്യമായി മത്സരിക്കുന്നത്. സിപിഎം സ്ഥാനാർത്ഥിയായിട്ടായിരുന്നു കന്നിയങ്കം. അന്ന് 14,189 വോട്ട് നേടി അദ്ദേഹം രണ്ടാം സ്ഥാനത്തെത്തി. 1990ൽ ബാർസോയി സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു.2010 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബാർസോയി മണ്ഡലം ഇല്ലാതാക്കുകയും ബൽറാംപൂർ മണ്ഡലം സൃഷ്ടിക്കുകയും ചെയ്തു. അത്തവണ 45,432 വോട്ടുകൾ നേടി അദ്ദേഹം രണ്ടാമതെത്തി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 9,461 വോട്ട് മാത്രമാണ് നേടാൻ സാധിച്ചത്.2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുകയും 32,035 വോട്ടുകൾ നേടുകയും ചെയ്തു.