അസിസ്റ്റന്റ്, സെർച്ച്, മാപ്‌സ് അപ്പുകളിൽ രാജ്യത്തെ 700-ൽ അധികം കൊവിഡ്-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ വിവരങ്ങൾ സജ്ജീകരിച്ചിട്ടുണ്ട് എന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.തൊട്ടടുത്തുള്ള കൊവിഡ്-19 ടെസ്റ്റിംഗ് കേന്ദ്രം ഏതാണെന്ന് വെളിപ്പെടുത്തുക മാത്രമല്ല ആ ടെസ്റ്റിംഗ് സെന്ററുകളുമായി ബന്ധപ്പെട്ട സുപ്രധാനമായ എല്ലാ വിവരങ്ങളും ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കും. ടെസ്റ്റിംഗിനുള്ള നിയന്ത്രണങ്ങൾ, കോൺടാക്റ്റ് വിശദാംശങ്ങൾ, കൊവിഡ്-19 ടെസ്റ്റിംഗ് കേന്ദ്രം സർക്കാരിന്റേതാണോ? അതോ സ്വകാര്യ സ്ഥാപനമാണോ?, ടെസ്റ്റ് നടത്താൻ റഫറൽ ആവശ്യമാണോ തുടങ്ങിയ ഒരു പിടി വിവരങ്ങൾ ഈ അപ്ഡേറ്റ് വഴി ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ സെർച്ച്, ഗൂഗിൾ മാപ്‌സ് അപ്പുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഗൂഗിൾ മാപ്‌സ് അപ്ലിക്കേഷൻ തുറക്കുക, സെർച്ച് ബാറിൽ 'കോവിഡ് -19 ടെസ്റ്റിംഗ്' എന്നോ 'കൊറോണ വൈറസ് ടെസ്റ്റിംഗ്' എന്നോ ടൈപ്പ് ചെയ്യുക,നിങ്ങളുടെ അടുത്തുള്ള എല്ലാ ടെസ്റ്റിംഗ് സെന്ററുകളുടെയും ഒരു ലിസ്റ്റ് തുറന്നു വരും. ഒരു ടെസ്റ്റിംഗ് സെന്ററിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കുന്നതിന് ആ ടെസ്റ്റിംഗ് സെന്ററിന്റെ പേരിന് മുകളിൽ ക്ലിക്ക് ചെയ്യുക.മേല്പറഞ്ഞ മൂന്ന് ആപ്പുകളിൽ സാധാരണ ജനങ്ങൾ കൂടുതലും ഉപയോഗപ്പെടുത്തുന്ന ഗൂഗിൾ ആപ്പ്സ്, സെർച്ച് എന്നിവ ഉപയോഗിച്ച് എങ്ങനെ തൊട്ടടുത്തുള്ള കൊവിഡ്-19 ടെസ്റ്റിംഗ് കണ്ടെത്താം എന്നറിയാൻ ചുവടെയുള്ള വിവരിക്കുന്നതുപോലെ ചെയ്യുക.