കോവിഡ് വാക്‌സിനേഷനും ആപ്പ് വേണം. വാക്സിൻ്റെ സ്റ്റോക്കും ലഭ്യതയും ഡിജിറ്റൽ രൂപത്തിൽ ട്രാക്ക് ചെയ്യാനായിരിക്കും കൊവിൻ ആപ്പ് ഉപയോഗിക്കുക. ഇതു കൂടാതെ വാക്സിൻ കമ്പനികളിൽ നിന്ന് വാങ്ങാനും ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും വാക്സിൻ സ്വീകരിച്ചവരുടെ വിവരങ്ങൾ സൂക്ഷിക്കാനും ആപ്പ് ഉപയോഗിക്കുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.വിവിധ സ്ഥാപനങ്ങൾ നിർമിക്കുന്ന കൊവിഡ് 19 വാക്സിൻ്റെ ഗവേഷണം അന്തിമ ഘട്ടത്തിലെത്തുന്ന സാഹചര്യത്തിൽ വാക്സിൻ്റെ ഫലപ്രദമായ വിതരണം ഉറപ്പാക്കാൻ കൊവിൻ മൊബൈൽ ആപ്പ് തയ്യാറാക്കി കേന്ദ്രസർക്കാർ. ഉടൻ തന്നെ ആപ്പ് പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.


വാക്സിൻ്റെ സ്റ്റോക്ക് മുഴുവനായും ട്രാക്ക് ചെയ്യാൻ സാധിക്കുമെന്നും രണ്ടോ മൂന്നോ ആഴ്ചയ്ക്കു ശേഷം വാക്സിൻ്റെ രണ്ടാം ഡോസ് വിതരണം ചെയ്യേണ്ടതിനാൽ വാക്സിൻ സ്വീകരിച്ചവരെയും ഇതുവഴി ട്രാക്ക് ചെയ്യാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.മുൻപ് സാർവത്രിക വാക്സിനേഷൻ പദ്ധതിയ്ക്കായി തയ്യാറാക്കിയ ഇവിൻ സംവിധാനത്തിൻ്റെ പുതുക്കിയ രൂപമായിരിക്കും കൊവിൻ മൊബൈൽ ആപ്പെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ വിശദീകരിച്ചു. കൊവിൻ ശൃംഖലയ്ക്കു വേണ്ടി ഇവിൻ പ്ലാറ്റ്ഫോം രൂപമാറ്റപ്പെടുത്തിയെടുക്കുകയായിരുന്നുവെന്ന് നാഷണൽ കൗൺസിൽ ഓഫ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിനെ അഭിസംബോധന ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.വാക്സിൻ്റെ വിതരണം ഉറപ്പു വരുത്താനും വാക്സിൻ സ്വീകരിച്ചവരെ നിരീക്ഷിക്കാനുമായി ആപ്പ് പുറത്തിറക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ വ്യക്തമാക്കിയത്. 


 നിരവധി വാക്സിൻ വിതരണ കമ്പനികളുമായി കരാറൊപ്പിട്ട ഇന്ത്യ എല്ലാ ഇന്ത്യക്കാർക്കും കൊവിഡ് വാക്സിൻ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം തുടങ്ങുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നീതി ആയോഗ് ചെയർമാൻ വി കെ പോൾ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര തുടങ്ങിയവരുമായി ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു. വാക്സിൻ വാങ്ങുന്നതും വിതരണം ചെയ്യുന്നതും അടക്കമുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഇതിനു പുറമെ ആർക്കൊക്കെയാണ് വാക്സിൻ ആദ്യം വിതരണം ചെയ്യേണ്ടതെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായും ശീതീകരണ ശൃംഖലകൾ തയ്യാറാക്കുന്നതു സംബന്ധിച്ച് സംസാരിച്ചതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

Find out more: