അതിവേഗത്തിൽ വികസിപ്പിച്ച വാക്സിനുകൾ സ്വീകരിക്കാൻ ജനങ്ങൾക്കുള്ള വിമുഖത അകറ്റാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജർമനിയിലെ ബയോൺടെകിൻ്റെ സഹകരണത്തടെയാണ് രാജ്യാന്തര മരുന്നുനിർമാണ കമ്പനിയായ ഫൈസർ വാക്സിൻ നിർമിച്ചത്.വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂ റിസർച്ച് സെൻ്റർ നടത്തിയ സർവേയിൽ 71.5 ശതമാനം പേരാണ് വാക്സിൻ സ്വീകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചത്. ചൈനയിൽ 90 ശതമാനം പേർക്കും വാക്സിനോട് താത്പര്യമുണ്ടായിരുന്നെങ്കിൽ റഷ്യയിൽ 55 ശതമാനം പേർ മാത്രമായിരുന്നു വാക്സിൻ സ്വീകരിച്ചേക്കുമെന്ന് നിലപാട് വ്യക്തമാക്കിയത്.അതേസമയം ജനങ്ങൾക്ക് കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള താത്പര്യം കുറഞ്ഞു വരുന്നതായാണ് സെപ്റ്റംബറിൽ നടത്തിയ ഒരു സർവേയിൽ വ്യക്തമായത്. ജൂലൈ മാസത്തിൽ 72 ശതമാനം പേർക്ക് കൊവിഡ് വാക്സിൻ സ്വീകരിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിൽ സെപ്റ്റംബർ മാസത്തോടെ വാക്സിൻ സ്വീകരിച്ചേക്കുമെന്ന് സന്നദ്ധത അറിയിച്ചവർ 50 ശതമാനം പേർ മാത്രമായിരുന്നു.
ജനങ്ങൾക്ക് കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള താത്പര്യം കുറഞ്ഞു വരുന്നതായാണ് സെപ്റ്റംബറിൽ നടത്തിയ ഒരു സർവേയിൽ വ്യക്തമായത്. ജൂലൈ മാസത്തിൽ 72 ശതമാനം പേർക്ക് കൊവിഡ് വാക്സിൻ സ്വീകരിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിൽ സെപ്റ്റംബർ മാസത്തോടെ വാക്സിൻ സ്വീകരിച്ചേക്കുമെന്ന് സന്നദ്ധത അറിയിച്ചവർ 50 ശതമാനം പേർ മാത്രമായിരുന്നു. യുഎസിൽ വാക്സിൻ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ചവരുടെ നിരക്ക് കുറവാണെന്ന് കണക്കുകൾ പുറത്തു വന്നതിനു പിന്നാലെയാണ് ഫൈസർ വാക്സിൻ സംബന്ധിച്ച് ആന്തണി ഫൗസിയുടെ പ്രതികരണം.