റേഷൻ കാർഡിന് ഇത്രയും പവറോ? കേരളത്തിന് 2,261 കോടി രൂപ വായ്പയെടുക്കാൻ അനുമതി! ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ വായ്പയ്ക്ക് അനുമതി നൽകിയത്. കേരളത്തിന് 2,261 കോടി രൂപയാണ് വായ്പയെടുക്കാനാകുക. കേരളമുൾപ്പടെ ഒൻപത് സംസ്ഥാനങ്ങൾക്ക് മൊത്തം 23,523 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്നുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് മൊത്തം 5 ശതമാനം വായ്പ നൽകാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. അധികമുള്ള രണ്ട് ശതമാനത്തിലെ 0.25 ശതമാനം വായ്പയ്ക്ക് അനുമതി വേണമെങ്കിൽ ഈ മാസം 31നകം റേഷൻ കാർഡ് പദ്ധതി നടപ്പാക്കണമെന്നാണ് വ്യവസ്ഥ.സാധാരണ ഗതിയിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനമാണ് സംസ്ഥാനങ്ങൾക്ക് വായ്പയായി എടുക്കാനാകുക.


    പൊതുവിതരണ സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഒരു രാജ്യം, ഒരു റേഷൻ കാർഡ് എന്ന പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. 2021 മാർച്ചോടെ 100 ശതമാനം പേരും പദ്ധതിയുടെ കീഴിൽ വരുമെന്ന് 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപനത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.അതേസമയം ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതിയുടെ പൈലറ്റ് പദ്ധതി തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ വായ്പയ്ക്ക് അനുമതി നൽകിയത്.




കേരളത്തിന് 2,261 കോടി രൂപയാണ് വായ്പയെടുക്കാനാകുക. അതേസമയം ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതിയുടെ പൈലറ്റ് പദ്ധതി തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. പൊതുവിതരണ സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഒരു രാജ്യം, ഒരു റേഷൻ കാർഡ് എന്ന പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. 2021 മാർച്ചോടെ 100 ശതമാനം പേരും പദ്ധതിയുടെ കീഴിൽ വരുമെന്ന് 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപനത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.  

Find out more: