
നേരിയ തോതിലുള്ള ഷിഗെലോസിസ് അണുബാധയാണ് ഉണ്ടായതെങ്കിൽ അത് പലപ്പോഴും മനസിലാകാതെ പോവുകയോ ലക്ഷണങ്ങൾ പുറത്തു കാട്ടാതിരിക്കുകയോ ചെയ്യുന്നു.പ്രായമായവരേക്കാളും മുതിർന്ന കുട്ടികളേക്കാളും ഷിഗെല്ല രോഗസാധ്യത കൂടുതലുള്ള പലപ്പോഴും കൊച്ചുകുട്ടികളിലാണ്. ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങും. പ്രായമായവരേക്കാളും മുതിർന്ന കുട്ടികളേക്കാളും ഷിഗെല്ല രോഗസാധ്യത കൂടുതലുള്ള പലപ്പോഴും കൊച്ചുകുട്ടികളിലാണ്. ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങും. തുടർച്ചയായ വയറിളക്കമാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണം. വയറുവേദന, ഓക്കാനം, ഛർദ്ദി ഇതോടൊപ്പം ഉണ്ടാകാം. ഷിഗെല്ല ബാധിച്ചവരുടെ മലത്തിൽ രക്തക്കറ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പനി വന്നേക്കാനും സാധ്യതയുണ്ട്. സാധാരണഗതിയിൽ ഷിഗെല്ല വൈറസ് ബാധിച്ച് 3 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്നു. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ, അണുബാധയുടെ ലക്ഷണങ്ങൾ ഒരാഴ്ചയോളം കഴിഞ്ഞും പ്രത്യക്ഷപ്പെടാം.
കഠിനമായ ലക്ഷണങ്ങൾ പുറത്തു കാണുകയാണെങ്കിൽ അല്ലെങ്കിൽ മുൻപേ പറഞ്ഞ പോലെ 3 ദിവസത്തിനു ശേഷവും ലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ വൈദ്യചികിത്സ ആവശ്യമാണ് എന്നറിയുക. അണുബാധയുടെ ഉറവിടം ഷിഗെല്ലയാണോ എന്ന് സ്ഥിരീകരിക്കാനായി ഡോക്ടർ നിർദ്ദേശിക്കുന്ന മല പരിശോധനകൾ സഹായിക്കും. രോഗം സ്ഥിരീകരിച്ചാൽ ദഹനനാളത്തിൽ നിന്ന് ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിനുള്ള ആൻറിബയോട്ടിക്കുകൾ അടങ്ങിയ ശരിയായ മരുന്നുകൾ ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്യും.ബാക്ടീരിയ ബാധിച്ചതുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാവുന്ന നിർജ്ജലീകരണത്തെ ചെറുക്കുക എന്നതാണ് മിക്ക സാഹചര്യങ്ങളിലും ആദ്യമേ ചെയ്യേണ്ട കാര്യം.
ഈ ഘട്ടത്തിൽ ധാരാളം ദ്രാവകങ്ങൾ കുടിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ചും ഇലക്ട്രോലൈറ്റ് അടങ്ങിയവ. ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവയെല്ലാം ഇതിന് മികച്ചതാണ്. രോഗവുമായി ബന്ധപ്പെട്ട ഉണ്ടാവുന്ന വയറിളക്കം ഒഴിവാക്കാനായി ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നത് ഉചിതമല്ല, കാരണം ഇത് നിങ്ങളുടെ ശരീരത്തിലെ ബാക്ടീരിയകളെ കൂടുതൽ നേരം നിലനിർത്തുകയും അണുബാധയെ കൂടുതൽ വഷളാക്കുകയും ചെയ്തേക്കാം.