ദേശാഭിമാനി കുഞ്ഞാലിക്കുട്ടിക്ക് പാർട്ടി തെരഞ്ഞെടുപ്പ് ചുമതല നൽകിയതിനെ മുസ്‌ലിം തീവ്രവാദികളുടെ ഏകോപനമെന്നാണ് വിശേഷിപ്പിച്ചതെന്നും ഫിറോസ് ആരോപിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങളെന്നാണ് ഫിറോസ് പറയുന്നത്.ഗുജറാത്തിൽ അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്ന് പറഞ്ഞായിരുന്നു അമിത് ഷാ പ്രചാരണം നടത്തിയതെന്നും അദ്ദേഹം പറയുന്നു. 'അമിഷായുടെ തനിയാവർത്തനമാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുമ്പ് കോടിയേരി കേരളത്തിൽ നടത്തിയത്. ഗുജറാത്തിൽ അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്ന് പറഞ്ഞായിരുന്നു അമിത് ഷാ പ്രചാരണം നടത്തിയതെന്നും അദ്ദേഹം പറയുന്നു. 'അമിഷായുടെ തനിയാവർത്തനമാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുമ്പ് കോടിയേരി കേരളത്തിൽ നടത്തിയത്. കുഞ്ഞാലിക്കുട്ടി - ഹസ്സൻ- അമീർ നേതൃത്വമാണ് കേരളത്തിൽ യുഡിഎഫിനെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന' പികെ ഫിറോസ് പറഞ്ഞു.
കുഞ്ഞാലിക്കുട്ടി - ഹസ്സൻ- അമീർ നേതൃത്വമാണ് കേരളത്തിൽ യുഡിഎഫിനെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന' പികെ ഫിറോസ് പറഞ്ഞു.'ഇപ്പോഴിതാ സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കേരളത്തിൽ അമിത് ഷായുടെ കടമ ഏറ്റെടുക്കുന്നു. യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുത്താലെന്താ എന്ന ചോദ്യം ചോദിക്കുന്ന ഒരു സമൂഹമല്ല ഇവിടെയുമുള്ളത് എന്ന ആത്മവിശ്വാസത്തിലാണ് പിണറായി ആ സ്റ്റേറ്റ്മെന്റ് നടത്തുന്നത്.' ഫിറോസ് പറഞ്ഞു. കഴിഞ്ഞദിവസം മുസ്ലീംലീഗ് യുഡിഎഫ് നേതൃത്വം ഏറ്റെടുക്കുകയാണെന്ന രീതിയിൽ മുഖ്യമന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പിനെതിരായാണ് പികെ ഫിറോസിൻറെ വിമർശനങ്ങൾ.