ദി അൺസംഗ് വാരിയർ, ബാഗി 3, സ്ട്രീറ്റ് ഡാൻസർ 3 ഡി, ശുഭ് മംഗൽ സയാ സദ്ദാൻ, മലംഗ് എന്നിവയാണ് ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയ അഞ്ച് ചിത്രങ്ങൾ. ഇതിൽ തന്നെ തൻഹാജിയും ബാഗി 3യുമാണ് 100 കോടി ക്ലബിൽ ഇടംനേടിയ ചിത്രങ്ങൾ. ബോക്സ് ഓഫീസ് റിപ്പോർട്ട് പ്രകാരം ഈ വർഷം 780 കോടി രൂപയാണ് ബോളിവുഡിന്റെ വരുമാനം. പ്രദർശനത്തിനെത്തിയ 20 സിനിമകളിൽ അഞ്ചെണ്ണം മാത്രമാണ് മികച്ച കളക്ഷൻ നേടിയത്. റെമോ ഡിസൂസ സംവിധാനം ചെയ്ത വരുൺ ധവാൻ ചിത്രം സ്ട്രീറ്റ് ഡാൻസർ 3 ഡിയും ഈ വർഷമാദ്യം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിരുന്നു. 97 കോടി രൂപയാണ് ചിത്രം നേടിയത്.
അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാൻ നായകനായെത്തിയ അഗ്രേസി മീഡിയം എന്ന ചിത്രവും ഇതേസമയം റിലീസിനെത്തിയിരുന്നു. ബോക്സ് ഓഫീസിൽ 13.54 കോടി രൂപയാണ് ചിത്രം നേടിയത്. തുടക്കത്തിൽ 15.10 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ഫെബ്രുവരിയിലാണ് ചിത്രം റിലീസിനെത്തിയത്. കൊറോണ വൈറസിനെ തുടർന്ന് ചിത്രം അധികനാൾ തിയേറ്ററിൽ പ്രദർിപ്പിക്കാനായില്ല. അജയ് ദേവ്ഗൺ നായകനായ തൻഹാജി: റിലീസ് ആയ ദിവസം തന്നെ 17.50 കോടി രൂപ നേടിയ ബാഗി 3 ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ചിത്രമായിരുന്നു. പത്ത് ദിവസം കൊണ്ട് 95 കോടി രൂപയാണ് ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായി ബാഗി 3 നേടിയത്. ആകെ 137 കോടി രൂപയാണ് ചിത്രത്തിന്റെ വരുമാനം. സാറ്റലൈറ്റ് വഴിയും മറ്റും യുവാക്കളുടെ ഹരമായ ടൈഗറിന്റെ ബാഗി 3 നേട്ടമുണ്ടാക്കി.
അൺസംഗ് വാരിയർ 280 കോടി രൂപയാണ് നേടിയത്. സിനിമ കാണാൻ ആളുകൾക്ക് താൽപര്യമുണ്ടായിരുന്നെങ്കിലും പകർച്ചവ്യാധി ഭയന്ന് ആളുകൾ തിയേറ്ററിൽ പോകാത്തതിനെ തുടർന്ന് തൻഹാജിയുടെ പ്രദർശനം നിർത്തുകയായിരുന്നു. ഇതിനുശേഷം ഓം റൗത്ത് സംവിധാനം ചെയ്ത ചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിച്ചു. ടിവിയിലും ഒടിടിയിലും ചിത്രം വലിയ നേട്ടമുണ്ടാക്കിയിരുന്നു.