ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ ചൈനയിലെ ഈ ജലരാജാവ്! റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഷോങ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ എന്ന ബഹുമതി ഇനി ചൈനീസ് ബിസിനസ്മാൻ ഷോങ് ഷൻഷാന് സ്വന്തം. ബ്ലൂംബർഗ് ബില്യണയർ ഇൻഡക്‌സ് പ്രകാരം 2020ൽ ഷോങ്ങിന്റെ മൊത്തം ആസ്തി 70.9 ബില്യൺ ഡോളർ ഉയർന്ന് 77.8 ബില്യൺ ഡോളറിലെത്തി. അതായത് 56000 കോടി രൂപ. ഈ വർഷം മാത്രം ഏഴ് ബില്യൺ ഡോളറിന്റെ വർധനയാണ് ഇദ്ദേഹത്തിന്റെ ആസ്തിയിൽ ഉണ്ടായത്. അടുത്തിടെ ഈ ബിസിനസ് സംരഭങ്ങൾ ആഗോള വിപണിയിൽ വൻകുതിച്ചു ചാട്ടമാണ് കാഴ്ചവച്ചത്. നോങ്‌ഫുവിന്റെ ഓഹരികൾ 155 ശതമാനമായും വാണ്ടായിയുടേത് 2,000 ശതമാനമായും ഉയർന്നത്.




  ചൈനയ്ക്ക് പുറത്ത് അത്രയധികം അറിയപ്പെടാത്ത ഷാങ് പ്രാദേശികമായി ലോൺ വോൾഫ് അഥവാ ഒറ്റപ്പെട്ട ചെന്നായ എന്നാണ് അറിയപ്പെടുന്നത്.കൊവിഡ് വാക്‌സിൻ നിർമാണത്തിൽ പങ്കാളികളായ മരുന്ന് കമ്പനിയായ ബീജിംഗ് വാണ്ടായ് ബയോളജിക്കൽ ഫാർമസി എന്റർപ്രൈസ് കോർപറേഷൻ, കുപ്പിവെള്ള നിർമ്മാതാക്കളായ നോങ്‌ഫു സ്പ്രിംഗ് എന്നിവയാണ് ഷോങ് ഷൻഷാന്റെ രണ്ട് ബിസിനസ് സംരംഭങ്ങൾ.ഈ വർഷം വരെ ചൈനയ്ക്ക് പുറത്ത് അത്രയൊന്നും അദ്ദേഹം അറിയപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ബിസിനസ് രംഗത്തെ ടൈക്കൂണായ അദ്ദേഹം ജേർണലിസം, മഷ്റൂം ഫാമിംഗ്, ആരോഗ്യം എന്നീ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആറാം ക്ലാസിൽ സ്‌കൂൾ പഠനം നിർത്തിയ ഷോങ് നിർമാണ തൊഴിലാളിയായും മാധ്യമപ്രവർത്തകനായും ബീവറേജിലെ ജോലിക്കാരനായും ജോലി ചെയ്തിട്ടുണ്ട്. 



  പിന്നീടാണ് അദ്ദേഹം സ്വന്തമായി കമ്പനി ആരംഭിച്ചത്. 1996ലാണ് നോങ്ഫു സ്പ്രിങ് കമ്പനി സ്ഥാപിച്ചത്. രാഷ്ട്രീയത്തിൽ താൽപര്യമില്ലാത്തതും മറ്റ് സമ്പന്ന കുടുംബങ്ങളുമായി സൗഹൃദം പുലർത്തിയിരുന്നതുമൊക്കെ കൊണ്ടാണ് അദ്ദേഹത്തെ ലോൺ വുൾഫ് എന്ന് വിളിക്കുന്നത്. 66 കാരനായ ഷാങ് മാധ്യമങ്ങളിൽ അപൂർവ്വമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. അതേസമയം നേരത്തെ ചൈനയിലെ ഏറ്റവും വലിയ ധനികനും ആലിബാബ ഉടമയുമായ ജാക്ക് മാ ഇപ്പോൾ ബിസിനസിൽ തിരിച്ചടി നേരിടുകയാണ്. 51.2 ബില്യൺ ഡോളറുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ജാക്ക് മാ. കോളിൻ ഹോങ് ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 63.1 ബില്യൺ ഡോളർ ആണ് അദ്ദേഹത്തിന്റെ ആസ്തി. 

Find out more: