റിപബ്ലിക് ദിനത്തിൽ ഡൽഹി നഗരത്തിൽ ട്രാക്ട‍ർ റാലി! കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26 റിപബ്ലിക് ദിനത്തിൽ ഡൽഹി നഗരത്തിൽ പ്രവേശിക്കുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകി. കുറഞ്ഞ താങ്ങുവില നിയമം വഴി ഉറപ്പു നൽകണമെന്നും വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നതുമാണ് കർഷകസംഘടനകളുടെ ആവശ്യം. വിവാദവിഷയങ്ങളിൽ തീരുമാനം വൈകുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കർഷക സംഘടനകൾ. റിപബ്ലിക് ദിനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് മുഖ്യാതിഥി. സമാധാനപരമായും അക്രമരഹിതമായും ട്രാക്ടർ റാലി സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നും സംഘടനകൾ അറിയിച്ചു. നിലവിൽ ഡൽഹിയിലേയ്ക്കുള്ള അതിർത്തികളിൽ തമ്പടിച്ചിരിക്കുകയാണ് പതിനായിരക്കണക്കിന് കർഷകർ.


  കേന്ദ്രസർക്കാർ ആവശ്യങ്ങൾ ഉന്നയിച്ചില്ലെങ്കിൽ റിപബ്ലിക് ദിന പരിപാടികൾക്കിടെ ഡൽഹി നഗരത്തിലേയ്ക്കും രാജ്യത്തിൻ്റെ മറ്റു കേന്ദ്രങ്ങളിലും ട്രാക്ടർ റാലി നടത്തുമെന്നാണ് പ്രതിഷേധരംഗത്തുള്ള കർഷക സംഘടനകളെ ഏകോപപ്പിക്കുന്ന സംയുക്ത കർഷക യൂണിയൻ അറിയിച്ചിട്ടുള്ളത്. എന്നാൽ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കില്ലെന്ന് കേന്ദ്രം ഉറപ്പിച്ചു പറയുന്ന സാഹചര്യത്തിലാണ് പ്രതിഷേധക്കാർ തുടർനടപടികൾ ആലോചിക്കുന്നത്. ജനുവരി 26ന് ഡൽഹി നഗരത്തിനുള്ളിലേയ്ക്ക് ട്രാക്ടർ റാലി നടത്താനാണ് കർഷകർ ആലോചിക്കുന്നത്.പ്രതിഷേധരംഗത്തുള്ള കർഷകർ ഉന്നയിച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണം കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന 23 വിളകൾക്ക് കുറഞ്ഞ താങ്ങുവില ഉറപ്പു നൽകുന്ന താങ്ങുവില നിയമം നടപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം. 



  ഡിസംബർ 30ന് കർഷകരുമായി നടത്തിയ ചർച്ചയിൽ കേന്ദ്രസർക്കാർ വൈക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ അവസാനിപ്പിക്കാമെന്നും വൈദ്യുതി നിയമഭേദഗതിയിലെ വകുപ്പുകൾ ഉപേക്ഷിക്കാമെന്നും ഉറപ്പു നൽകിയിരുന്നു.ജനുവരി 4നാണ് കർഷകരുമായി കേന്ദ്രസർക്കാരിൻ്റെ അടുത്ത ചർച്ച. അതേസമയം മറ്റൊരു പ്രധാന വിമർശനം ഈയിടയ്ക്കു ഉണ്ടാകുകയുണ്ടായി. കർഷക സമരത്തിൽ ജസ്‌റ്റിൻ ട്രൂഡോയും? ചിത്രത്തിന് പിന്നിലെ സത്യാവസ്ഥയെന്ത്? എന്നതാണ് നാം ഇനി അറിയേണ്ട കാര്യം. കർഷകർക്ക് പിന്തുണ നൽകി ജസ്‌റ്റിൻ ട്രൂഡോ സമരക്കാർക്കൊപ്പം സമയം ചെലവഴിച്ചുവെന്ന് ആരോപിച്ചാണ് ഒരു ചിത്രം സഹിതം ട്വിറ്ററിലൂടെ വാർത്ത പ്രചരിച്ചത്. സിഖ് വിഭാഗത്തിലുള്ള ഒരു കൂട്ടം ആളുകൾക്കൊപ്പം അദ്ദേഹം തറയിലിരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യൻ കർഷകരെ പിന്തുണച്ച് നേരിട്ട് രംഗത്തെത്തിയെന്ന തലക്കെട്ടോടെയാണ് ഈ ചിത്രവും വാർത്തയും സമൂഹമാധ്യമങ്ങളിൽ വൈറലായത്.



  നിരവധിയാളുകൾ ഈ വാർത്ത ഷെയർ ചെയ്യുകയും ചെയ്‌തു.ജസ്‌റ്റിൻ ട്രൂഡോയുടെ ചിത്രം ട്വിറ്ററിലും മറ്റ് പ്ലാറ്റ് ഫോമുകളിലും വൈറലായതോടെ നടത്തിയ ടൈംസ് ഫാക്‌ട് ചെക്കിലാണ് സത്യാവസ്ഥ വ്യക്തമായത്. 2015ൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഒട്ടാവയിലെ ഗുരുദ്വാര സന്ദർശിച്ച ട്രൂഡോയുടെ ചിത്രമാണ് തെറ്റായി വ്യാഖ്യാനിച്ച് ഒരു വിഭാഗം പേർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഗുരുദ്വാരയിൽ നടന്ന പ്രസംഗം അദ്ദേഹം തറയിലിരുന്ന് കേൾക്കുന്നതാണ് ഈ ചിത്രം.



  2015 നവംബർ 13ൽ ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നു.കനേഡിയൻ പ്രധാനമന്ത്രി ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ പങ്കെടുത്തിട്ടില്ല. 2015ലെ ഒരു ചിത്രം ഉപയോഗിച്ച് ഒരു വിഭാഗം പേർ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു. റിവേഴ്‌സ് ഇമേജ് തെരയൽ രീതിയിലൂടെ ചിത്രത്തിൻ്റെ സത്യാവസ്ഥ കണ്ടെത്തി. അഞ്ച് വർഷം മുൻപ് നടന്ന സംഭവത്തിൻ്റെ ചിത്രങ്ങളും വാർത്തകളും നിരവധി മാധ്യമങ്ങളിലൂടെ പുറത്തുവരുകയും ചെയ്‌തിരുന്നു. 

Find out more: